വേളത്ത് ലീഗുകാരെ ആക്രമിച്ച കേസ്: അഞ്ചു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കുറ്റ്യാടി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തത്തെുടര്‍ന്ന് വേളത്തുണ്ടായ ആക്രമണക്കേസില്‍ അഞ്ചു സി.പി.എമ്മുകാര്‍ അറസ്റ്റില്‍. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ തട്ടാന്‍െറമീത്തല്‍ അബ്ദുല്‍ അസീസിനെ വെട്ടിപ്പരിക്കേല്‍പിക്കുകയും സംഭവമറിഞ്ഞത്തെിയ സഹോദരന്‍ അബ്ദുല്‍സലാമിനെ അടിച്ചും ബോംബെറിഞ്ഞും പരിക്കേല്‍പിക്കുകയും ചെയ്ത കേസില്‍ പെരുവയല്‍ സ്വദേശികളായ മാമ്പ്രമല കേളോത്ത് ജിഗിലേഷ്കുമാര്‍ (29), മുള്ളന്‍കുന്നത്ത് രജീഷ് (31), മാമ്പ്രമലയില്‍ ബിനു (31), മലച്ചാലില്‍ ബിജു (34), അത്തിക്കോട്ട അഖില്‍ (24) എന്നിവരെയാണ് കുറ്റ്യാടി സി.ഐ എം.സി. കുഞ്ഞിമോയിന്‍കുട്ടി അറസ്റ്റ്ചെയ്തത്. നാദാപുരം ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ എട്ടിന് രാത്രി വാളുകൊണ്ട് വെട്ടേറ്റ അസീസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രതികളെ അറസ്റ്റ്ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച യു.ഡി.എഫ് ആഭിമുഖ്യത്തില്‍ പെരുവയലില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് കൂളിക്കുന്ന്, കിണറുള്ളകണ്ടിമുക്ക്, തെക്കേടത്തുകടവ് ഭാഗങ്ങളില്‍ സി.പി.എം-മുസ്ലിം ലീഗ് സംഘര്‍ഷം അരങ്ങേറിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT