കരകൗശലപ്പെരുമയുമായി ഗുജറാത്തി മേളയത്തെി

കോഴിക്കോട്: ഉത്തരേന്ത്യന്‍ കരവിരുതില്‍ കോഴിക്കോടിനെ ഭ്രമിപ്പിക്കാന്‍ വീണ്ടും ഗുജറാത്തി മേളയത്തെി. മരത്തിലും കല്ലിലും തീര്‍ത്ത കരകൗശല വസ്തുക്കളുടെയും വസ്ത്രങ്ങളുടെയും വന്‍ ശേഖരമാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. അഹ്മദാബാദിലെ ഗുജറാത്ത് കൈത്തറി കരകൗശല വ്യവസായ സഹകരണ ഫെഡറേഷന്‍ ലിമിറ്റഡിന്‍െറ ആഭിമുഖ്യത്തില്‍ വര്‍ഷാവര്‍ഷം നടത്തുന്ന മേളയുടെ ഭാഗമായാണ് ഇത്തവണയും സി.എസ്..െഎ ഹാളില്‍ മേളയത്തെിയത്. ടസര്‍, മൂഗ, റോസില്‍ക്, ഗിച്ച സില്‍ക്, ലിനന്‍ തുടങ്ങിയ തുണിത്തരങ്ങളും അവയുടെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, മെറ്റീരിയലുകള്‍ എന്നിവയും മേളയില്‍ ലഭ്യമാണ്. കോട്ടന്‍ ചുരിദാറുകള്‍ക്ക് 600 മുതല്‍ 1500 വരെയും സാരികള്‍ക്ക് 500 മുതല്‍ 1000 വരെയുമാണ് വില. എംബ്രോയ്ഡറി വര്‍ക് ചെയ്ത ബെഡ് ഷീറ്റുകളും കുഷ്യന്‍ കവറുകളും ലഭ്യമാണ്. കാശ്മീരി സല്‍വാറുകള്‍, ഷാളുകള്‍ എന്നിവ പെണ്‍ മനംമയക്കുന്നവയാണ്. രാജസ്ഥാന്‍ രത്നംകൊണ്ടുള്ള നെക്ളേസുകള്‍, വൈറ്റ് മെറ്റല്‍ ആഭരണങ്ങള്‍, ജയ്പൂരിയന്‍ മാലകള്‍, കമ്മലുകള്‍, മോതിരങ്ങള്‍, ലോക്കറ്റുകള്‍ എന്നിവയും ലതര്‍, പ്ളാസ്റ്റിക്, ചണ ലേഡീസ് ബാഗുകള്‍ തുടങ്ങിയവയും മേളയിലുണ്ട്. ദേവീവിഗ്രഹങ്ങള്‍, പൂജാ സാമഗ്രികള്‍, ചുമര്‍ അലങ്കാരവസ്തുക്കള്‍ എന്നിവയുടെ ശേഖരവും മേളയില്‍ കാണാം. മരംകൊണ്ടുള്ള അക്യുപങ്ചര്‍ ഉപകരണങ്ങള്‍, പാത്രങ്ങള്‍, ഫ്ളവര്‍വേസുകള്‍, അടുക്കള ഉപകരണങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവയും കാണികള്‍ക്ക് കൗതുകം പകരും. പ്രദര്‍ശന ഹാളില്‍ തന്നെ കരകൗശല ഉല്‍പന്നങ്ങളുടെ നിര്‍മാണം നേരിട്ട് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബംഗാള്‍, ഒഡിഷ, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളല്‍ നിന്നുള്ള ഉല്‍പന്നങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഹാന്‍ഡ്ലൂം തുണിത്തരങ്ങള്‍ക്ക് 20 ശതമാനവും ഹാന്‍ഡിക്രാഫ്റ്റ് ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനവും റിബേറ്റ് ലഭ്യമാണ്. മേള ഡിസംബര്‍ 15ന് അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT