ആയഞ്ചേരി: വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്‍െറ തുടര്‍ച്ചയെന്നോണം വടകര-കോട്ടപ്പള്ളി റൂട്ടില്‍ ചൊവ്വാഴ്ച സ്വകാര്യ ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി. വടകരയില്‍നിന്ന് മേമുണ്ട, കോട്ടപ്പള്ളി, ആയഞ്ചേരി വഴി പോകുന്ന ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് മേമുണ്ട അന്‍സാര്‍ കോളജ് വിദ്യാര്‍ഥികളും മേമുണ്ട റൂട്ടിലോടുന്ന ചന്ദ്രഗിരി ബസിലെ ജീവനക്കാരും തമ്മിലുണ്ടായ പ്രശ്നമാണ് മിന്നല്‍ പണിമുടക്കിന് കാരണമായത്. ബസ് ജീവനക്കാര്‍ മര്‍ദിച്ചെന്ന് പരാതിപ്പെട്ട് നാലു വിദ്യാര്‍ഥികളെ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവില്‍റോഡില്‍ നിന്നു കയറിയ വിദ്യാര്‍ഥികളെ ബസ്ജീവനക്കാരും ചിലരും ചേര്‍ന്നു മര്‍ദിക്കുകയും ഇറക്കിവിടുകയും ചെയ്തതായാണ് പരാതി. ഇതറിഞ്ഞ നാട്ടുകാര്‍ ബസ് കോട്ടപ്പള്ളിയില്‍ തടയുകയുണ്ടായി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സന്ധ്യയോടെ ചന്ദ്രഗിരി ബസ് വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് കണ്ടക്ടറെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതിയുണ്ട്. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഈ സംഭവത്തെ തുടര്‍ന്നാണ് രാവിലെ മിന്നല്‍ പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. സമരം ഈ റൂട്ടിലെ യാത്രക്കാരെ വലച്ചിരിക്കുകയാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ രാവിലെയാണ് ബസ് സമരം ഉണ്ടെന്ന് അറിയുന്നത്. ലക്ഷ്യസ്ഥാനത്തെത്തേണ്ടവര്‍ ബസ് കിട്ടാതെ വലഞ്ഞു. ആയഞ്ചേരി റൂട്ടില്‍ സമാന്തര സര്‍വീസ് ഇല്ലാത്തത് യാത്രാദുരിതം വര്‍ധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.