കൊഴുക്കല്ലൂരില്‍ വയലുകള്‍ നികത്തുന്നത് വ്യാപകം

മേപ്പയൂര്‍: കൊഴുക്കല്ലൂര്‍ മാമ്പൊയില്‍ ചെറുശ്ശേരി ക്ഷേത്രത്തിന് സമീപം കൃഷിയോഗ്യമായ വയലുകള്‍ വ്യാപകമായി നികത്തുന്നു. മാമ്പൊയില്‍ നിടുമ്പൊയില്‍ റോഡിന്‍െറ വശങ്ങളില്‍നിന്ന് തുടങ്ങി പതുക്കെ വയല്‍ഭൂമികള്‍ നികത്തിയെടുക്കുകയാണ്. വില്ളേജ് അധികാരികളുടെ മൗനസമ്മതമാണ് ഇതിന് വളംവെച്ചുകൊടുത്തതെന്ന് പരാതിയുയര്‍ന്നു. റോഡിന്‍െറ വശങ്ങളില്‍ വയലുകള്‍ മണ്ണിട്ട് നികത്തി ഉയര്‍ത്തി വെള്ളത്തിന്‍െറ ഒഴുക്ക് തടയപ്പെട്ടതിനാല്‍ ചെറിയ മഴയുണ്ടാകുമ്പോഴേക്കും റോഡില്‍ വെള്ളം കെട്ടിനിന്ന് കാല്‍നട യാത്രപോലും ദുഷ്കരമാകുന്ന അവസ്ഥയാണ്. സ്കൂള്‍ വിദ്യാര്‍ഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ചില വീടുകളില്‍ മുറ്റംവരെ വെള്ളംകയറുന്ന സ്ഥിതിയുമുണ്ട്. ഇതിനിടെ ഒരു കാരണവശാലും മണ്ണിട്ടു നികത്താന്‍ പാടില്ലാത്ത തണ്ണീര്‍ത്തടമായി വില്ളേജ് രേഖകളില്‍ മാര്‍ക്ക്ചെയ്ത വയല്‍ഭൂമി നികത്തുന്നതിനെതിരെയുണ്ടായ പരാതിയില്‍ റവന്യൂ അധികാരികള്‍ സ്റ്റോപ് മെമ്മോ നല്‍കി. അരീക്കാംചാല്‍ ബാബുവിന്‍െറ ഉടമസ്ഥതയിലുള്ള വയല്‍ഭൂമി നികത്തിയതിനെതിരെയാണ് ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡ് നടപടിയെടുത്തത്. താലൂക്ക് ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരം കൊഴുക്കല്ലൂര്‍ വില്ളേജ് ഓഫിസര്‍ മാര്‍ട്ടിന്‍െറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഉടമസ്ഥന് സ്റ്റോപ് മെമ്മോ നല്‍കാന്‍ സ്ഥലത്തത്തെിയെങ്കിലും മെമ്മോ വാങ്ങാന്‍ ഉടമസ്ഥര്‍ തയാറാവാത്തതിനാല്‍ വീടിന്‍െറ ചുമരില്‍ നോട്ടീസ് പതിക്കുകയായിരുന്നുവെന്ന് വില്ളേജ് അധികാരികള്‍ പ റഞ്ഞു. തഹസില്‍ദാര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും വയല്‍ നികത്തലിനെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും വില്ളേജ് ഓഫിസ് അധികാരികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT