കൂട്ടം തെറ്റിയത്തെിയ കുരങ്ങന്‍ നിര്‍ദേശ് വളപ്പില്‍

ചാലിയം: കാട്ടില്‍നിന്ന് കൂട്ടംതെറ്റി ചാലിയം അഴിമുഖത്തത്തെിയ കുരങ്ങന്‍ നിര്‍ദേശ് വളപ്പില്‍. ചാലിയാറിലൂടെ ഒഴുകിയത്തെിയ മരത്തടിയില്‍കുടുങ്ങി എത്തിയതാണ് സാമാന്യം വലിയ പെണ്‍കുരങ്ങ്. ഏതാനും ദിവസങ്ങളായി പുലിമുട്ടിനോട് ചേര്‍ന്ന് ‘നിര്‍ദേശ്’ വളപ്പിലാണ് വാനരന്‍െറ വാസം. കാട്ടില്‍ കുടുംബമായി കഴിയുന്ന കുരങ്ങുകള്‍ തനിച്ച് ജീവിക്കുന്നത് പതിവല്ല. നാട്ടിലാകട്ടെ അനുയോജ്യമായ ഭക്ഷണം കിട്ടാനും പ്രയാസം. പുല്ലുകളും കുറ്റിക്കാടുകളും മാത്രമുള്ള നിര്‍ദേശ് വളപ്പില്‍ കുരങ്ങന്‍െറ ഇഷ്ടഭോജ്യമായ കായ്കനികള്‍ കിട്ടാനില്ല. ഒറ്റപ്പെടലിന്‍െറ അമ്പരപ്പും വിശപ്പുംമൂലം വെപ്രാളപ്പെട്ട് നടക്കുന്ന കുരങ്ങന്‍ കാണികള്‍ക്കും നൊമ്പരമാകുന്നു. ആക്രമണം നടത്തുമോയെന്ന ഭയത്താല്‍ ആരും അടുത്തേക്ക് പോകുന്നില്ല. എന്തെങ്കിലും ഭക്ഷണം നല്‍കാമെന്നുവെച്ചാലോ ആളുകളെ കാണുമ്പോള്‍ ഓടിരക്ഷപ്പെടുകയാണ് കുരങ്ങന്‍. ഇതുവരെ ആര്‍ക്കും ദേഹോപദ്രവമേല്‍പിച്ചിട്ടില്ല. എങ്കിലും എത്രദിവസം കുരങ്ങന്‍ നാട്ടില്‍ തുടരുമെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT