നഗരാരോഗ്യ കേന്ദ്രങ്ങളില്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം തുടങ്ങി

കോഴിക്കോട്: ജില്ലയിലെ നഗരാരോഗ്യ പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഹെല്‍ത്ത് സെന്‍ററുകളില്‍ നിശ്ചിത ദിവസങ്ങളില്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ആരംഭിച്ചു. കോര്‍പറേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പയ്യാനക്കല്‍, കണ്ണഞ്ചേരി, കിണാശേരി, കുണ്ടൂപ്പറമ്പ്, കണ്ണാടിക്കല്‍, ചെലവൂര്‍ എന്നീ സെന്‍ററുകളിലും വടകര മുനിസിപ്പാലിറ്റിക്ക് കീഴിലെ കല്ലുനിര ഹെല്‍ത്ത് സെന്‍ററിലുമാണ് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുക. അര്‍ബന്‍ ഹെല്‍ത്ത് സെന്‍ററും സേവനം ലഭിക്കുന്ന ദിവസവും- പയ്യാനക്കല്‍: തിങ്കള്‍- ശിശുരോഗ വിദഗ്ധന്‍, ചൊവ്വ- സ്ത്രീരോഗ വിദഗ്ധന്‍, കണ്ണഞ്ചേരി: ബുധന്‍- സ്ത്രീരോഗ വിദഗ്ധന്‍, വെള്ളി- ശിശുരോഗ വിദഗ്ധന്‍, കിണാശേരി: ബുധന്‍- ശിശുരോഗ വിദഗ്ധന്‍, വ്യാഴം- സ്ത്രീരോഗ വിദഗ്ധന്‍, കുണ്ടുപ്പറമ്പ്: വ്യാഴം- ശിശുരോഗ വിദഗ്ധന്‍, വെള്ളി- സ്ത്രീരോഗ വിദഗ്ധന്‍, കണ്ണാടിക്കല്‍: ചൊവ്വ - ശിശുരോഗ വിദഗ്ധന്‍, ശനി - സ്ത്രീരോഗ വിദഗ്ധന്‍, ചെലവൂര്‍: തിങ്കള്‍- സ്ത്രീരോഗ വിദഗ്ധന്‍, ശനി- ശിശുരോഗ വിദഗ്ധന്‍, കല്ലുനിര: ബുധന്‍- ശിശുരോഗ വിദഗ്ധന്‍. രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെയാണ് ഒ.പി സമയം. എല്ലാ ദിവസവും ഉച്ചക്ക് ശേഷം എം.ബി.ബി.എസ് ഡോക്ടര്‍മാരുടെ സേവനത്തിനു പുറമെയാണ് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT