കെ.എസ്.ഇ.ബി നരിക്കുനി സെക്ഷന് വീണ്ടും അംഗീകാരം

നരിക്കുനി: തുടര്‍ച്ചയായി മൂന്നു വര്‍ഷം നൂറു ശതമാനം വരുമാനകൃത്യത കൈവരിക്കുന്ന ഉത്തരമേഖലയിലെ ആദ്യ സെക്ഷന്‍ ഓഫിസെന്ന പദവി നരിക്കുനി കെ.എസ്.ഇ.ബി സെക്ഷന്. ചൊവ്വാഴ്ച ഓഫിസ് പരിസരത്ത് നടക്കുന്ന അനുമോദനയോഗത്തില്‍ ഉത്തരമേഖല വിതരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ സി. കുമാരന്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ജോര്‍ജ് പി. സ്കറിയ തുടങ്ങിയവര്‍ പങ്കെടുക്കും.മടവൂര്‍ പഞ്ചായത്തിലെ പുതുശ്ശേരിമ്മല്‍ രുഗ്മിണിയുടെ വീട്ടില്‍ ജീവനക്കാര്‍ ശ്രമദാനമായി ആറ് പോസ്റ്റുകള്‍ സ്ഥാപിച്ച് വയറിങ് നടത്തി കണക്ഷന്‍ നല്‍കുന്ന ചടങ്ങും ഇതോടനുബന്ധിച്ച് നടക്കും. ജില്ലാ പഞ്ചായത്ത് അംഗം എം.എ. ഗഫൂര്‍ മാസ്റ്റര്‍ സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിക്കും. മടവൂര്‍, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT