നാദാപുരം: ശുദ്ധജലസ്രോതസ്സായ പുളിക്കൂല്‍ തോടിന്‍െറ മലിനീകരണത്തിനെതിരെ ഗ്രാമപഞ്ചായത്ത് അംഗത്തിന്‍െറ നേതൃത്വത്തില്‍ ജനകീയ ഇടപെടലിനൊരുങ്ങുന്നു. കക്കംവെള്ളി 20ാം വാര്‍ഡ് അംഗം വി.എ. മുഹമ്മദ് ഹാജിയാണ് പരിസ്ഥിതിസൗഹൃദ ജനകീയ നീക്കത്തിന് രംഗത്തിറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഹാജി രണ്ട് കാര്യങ്ങളാണ് വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നത്. രണ്ടും പരിസ്ഥിതിസൗഹൃദ കാര്യങ്ങള്‍. വര്‍ഷങ്ങളായി മലിനീകരിക്കപ്പെടുന്ന പുളിക്കൂല്‍ തോടിനെ മാലിന്യമുക്തമാക്കും. പിന്നെ തന്‍െറ വാര്‍ഡും പരിസരവും പ്ളാസ്റ്റിക് മുക്ത മേഖലയാക്കുമെന്നും പ്ളാസ്റ്റിക് സംസ്കരണത്തിന് പദ്ധതിയുണ്ടാക്കുമെന്നും. തൊട്ടടുത്ത വാര്‍ഡിനെ പ്രതിനിധാനംചെയ്യുന്നത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സഫീറ മൂന്നാംകുനിയാണ്. ഇവരെക്കൂടി സഹകരിപ്പിച്ച് തോട് മലിനീകരണത്തിനെതിരെ ജനകീയ സംരംഭം ആരംഭിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ തോട് ആരംഭിക്കുന്ന വാണിയൂര്‍താഴെ മുതല്‍ കക്കംവെള്ളി വരെയുള്ള ഭാഗത്തെ മാലിന്യങ്ങള്‍ മുഴുവന്‍ നീക്കംചെയ്യും. ഇപ്പോള്‍ തോട് മുഴുവന്‍ പ്ളാസ്റ്റിക് മാലിന്യങ്ങളാണ്. ഇവ നിറഞ്ഞ് പല സ്ഥലങ്ങളിലും ഒഴുക്കും തടസ്സപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം പരിസരവാസികളെ സഹകരിപ്പിച്ച് മലിനീകരണത്തിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കാനും പദ്ധതിയുണ്ട്. തോടിന്‍െറ ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിര്‍മാണം യാഥാര്‍ഥ്യമാക്കാനും പദ്ധതിയുണ്ട്. റെസി. അസോസിയേഷന്‍, അവേക്ക് പോലുള്ള സന്നദ്ധ സംഘടനകളും മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണം വാഗ്ദാനം ചെയ്തതായി മുഹമ്മദ് ഹാജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.