വടകര: ദിനംപ്രതി രോഗികളുടെ തിരക്ക് വര്‍ധിക്കുന്നുണ്ടെങ്കിലും വടകര ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലാത്തത് വെല്ലുവിളിയാക്കുന്നു. ജീവനക്കാരെയും ഡോക്ടര്‍മാരെയും നിയമിക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ളത്. താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയപ്പോള്‍ പ്രതീക്ഷിച്ചതെല്ലാം വെറുതെയായിരിക്കുകയാണ്. അടിസ്ഥാന സൗകര്യത്തിന്‍െറ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നെങ്കിലും ജീവനക്കാരുടെ അഭാവമാണ് പ്രശ്നമാവുന്നത്. വടകര താലൂക്കിനു പുറമെ കൊയിലാണ്ടി താലൂക്കിന്‍െറ ചില ഭാഗങ്ങളില്‍ നിന്നുള്ള രോഗികളും വടകരയിലത്തെുന്നുണ്ട്. വടകരയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിന്‍െറ പ്രയാസമുണ്ട്. നിലവിലുള്ള സ്റ്റാഫ് പാറ്റേണില്‍ വിവിധ വിഭാഗങ്ങളിലായി എട്ടു ഡോക്ടര്‍മാരെ അനുവദിച്ചിട്ടില്ല. 15 തസ്തികകളുണ്ടെങ്കിലും പലരും അവധിയിലാണ്. അത്യാഹിത വിഭാഗത്തിലും ജനറല്‍ ഒ.പിയിലും അഞ്ചു തസ്തികകളുണ്ടെങ്കിലും മൂന്നുപേരേയുള്ളൂ. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതുകൊണ്ട് പലപ്പോഴും രോഗികളും ജീവനക്കാരും തമ്മില്‍ തര്‍ക്കം പതിവാണ്. രാവിലെ എട്ടിനാണ് ഒ.പി തുടങ്ങുന്നതെങ്കിലും ചില ഡോക്ടര്‍മാര്‍ വൈകിയാണത്തെുന്നതെന്ന ആക്ഷേപം ശക്തമാണ്. മൂന്നു ഗൈനക്കോളജിസ്റ്റുകള്‍ വേണ്ടസ്ഥാനത്ത് ജൂനിയറായ ഒരു ഡോക്ടറാണ് സിസേറിയന്‍ ഉള്‍പ്പെടെ ജോലികള്‍ ചെയ്യുന്നത്. മൂന്നുപേരെങ്കിലും വേണ്ട ശിശുരോഗം, നെഞ്ചുരോഗം, മനോരോഗം തുടങ്ങിയ വിഭാഗങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ജില്ലാ ആശുപത്രിയായി ഉയര്‍ത്തുമ്പോള്‍ 70ഓളം ഡോക്ടര്‍മാര്‍ വേണ്ടതാണ്. ഇതിന്‍െറ പകുതിയോളം ഡോക്ടര്‍മാരെ വെച്ചാണിപ്പോള്‍ ആശുപത്രി മുന്നോട്ടുപോകുന്നത്. സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ജീവനക്കാര്‍, ശുചീകരണ ജോലിക്കാര്‍ എന്നിവരെയെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള രീതിയനുസരിച്ചാണ് ഇപ്പോഴും നിയമിക്കുന്നത്. ഇതുമൂലം ലാബിലെ പരിശോധനക്കും മരുന്ന് വാങ്ങാനും വന്‍ ക്യൂവാണുള്ളത്. പല ഡോക്ടര്‍മാരും അടുത്തുള്ള മറ്റു സ്ഥാപനങ്ങളില്‍ കൂടി ജോലിചെയ്യുന്നുണ്ട്. ഇതിനിടയില്‍ പോസ്റ്റ്മോര്‍ട്ടം, ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധന, പൊലീസ് കേസുമായി ബന്ധപ്പെട്ട ജോലികള്‍ എന്നിവയൊക്കെ അധികഭാരമാവുകയാണ്. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ഒരു നടപടിയുമില്ല. സ്വകാര്യ ആശുപത്രിയെയും മറ്റും ആശ്രയിക്കുന്നതിന് സാമ്പത്തികമായി കഴിയാത്ത നൂറുകണക്കിന് രോഗികളും ഇവിടെയത്തെുന്നുണ്ട്. എന്നാല്‍, മനംമടുപ്പിക്കുന്ന അനുഭവങ്ങളാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി വടകരയിലെ സന്നദ്ധസംഘടനകളും മറ്റും വലിയതോതിലുള്ള സേവനപ്രവര്‍ത്തനങ്ങളാണ് ആശുപത്രിയില്‍ നടത്തിയിട്ടുള്ളത്. എന്നാല്‍, സര്‍ക്കാര്‍ ഇതിനനുസരിച്ച് പ്രവര്‍ത്തിച്ചില്ളെന്നാണ് പൊതുവായ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.