ബാലുശ്ശേരി: 23ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് ജില്ലയില്‍നിന്ന് കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ വിവിധ ജില്ലകളില്‍നിന്നായി സീനിയര്‍ വിഭാഗത്തില്‍ 47 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടതില്‍നിന്ന് 10 ടീമുകളാണ് ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍െറ 2014-15 വര്‍ഷത്തെ പ്രധാന വിഷയമായ ‘കാലാവസ്ഥയും ദിനാന്തരീക്ഷ സ്ഥിതിയും ഒരു താരതമ്യപഠനം’ എന്ന മുഖ്യവിഷയത്തില്‍ ദിനാന്തരീക്ഷ സ്ഥിതിയിലുണ്ടാകുന്ന വ്യതിയാനവും ഡെങ്കിപ്പനി വ്യാപനവും തമ്മിലുള്ള ബന്ധമായിരുന്നു കോക്കല്ലൂര്‍ സ്കൂളിലെ അഞ്ചു പേരടങ്ങുന്ന സംഘം പഠനവിധേയമാ ക്കിയത്. എന്‍. നന്ദിത, കെ.പി. നവീന്‍ തേജ, എന്‍.എസ്. അഭിനന്ദ്, ടി. അസീം, വിശൈ്വക് എസ്. സുജന്‍ എന്നിവരാണ് സംഘത്തിലുള്ളത്. സ്കൂളിലെ ബോട്ടണി അധ്യാപികയായ ഇ.എസ്. സിന്ധുവായിരുന്നു ഇവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. അടുത്തമാസം ചണ്ഡിഗഢിലാണ് ദേശീയ ബാലശാസ്ത്ര കോ ണ്‍ഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.