പാലേരി: ഡിസംബര്‍ 11 മുതല്‍ 18 വരെ കുറ്റ്യാടിയില്‍ നടക്കുന്ന 45ാമത് സംസ്ഥാന സീനിയര്‍ പുരുഷ-വനിതാ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഫാസ് കുറ്റ്യാടിയാണ് ആതിഥ്യമരുളുന്നത്. കേരളത്തിനും ഇന്ത്യക്കുമായി ജഴ്സിയണിഞ്ഞ പ്രമുഖ വോളി താരങ്ങളായ ടോം ജോസ് ജറോം, എം.ടി. അസീസ്, ഷീബ തുടങ്ങിയവരുള്‍പ്പെടെ മുന്‍നിര താരങ്ങള്‍ കളത്തിലിറങ്ങുന്നുണ്ട്. കുറ്റ്യാടി, മരുതോങ്കര റോഡില്‍ പ്രത്യേകം സജ്ജമാക്കുന്ന ‘റൂബ് അല്‍ഫറം’ ഒമാന്‍ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. 10,000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയുടെ കാല്‍നാട്ടല്‍ കര്‍മം ചൊവ്വാഴ്ച വൈകീട്ട് നാലിന് വ്യവസായി നരിക്കോളി ഹമീദ് ഹാജി നിര്‍വഹിക്കും. കെ.കെ. ലതിക എം.എല്‍.എ ചെയര്‍മാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.എന്‍. ബാലകൃഷ്ണന്‍ വര്‍ക്കിങ് ചെയര്‍മാനും എ.സി. മജീദ് ജനറല്‍ കണ്‍വീനറുമായ 501 അംഗ സംഘാടക സമിതി കര്‍മനിരതമാണ്. മാമാങ്കത്തോടനുബന്ധിച്ച് കുറ്റ്യാടിയിലെയും പരിസരത്തെയും പഴയകാല വോളിബാള്‍ താരസംഗമം ഡിസംബര്‍ ഒന്നിന് വൈകീട്ട് നാലിന് സംഘടിപ്പിക്കും. മേളയുടെ മിച്ചവരുമാനം വോളിബാള്‍ അക്കാദമിയുടെ രൂപവത്കരണത്തിന് വിനിയോഗിക്കാനാണ് ഫാസ് ഉദ്ദേശിക്കുന്നത്. ചെറിയ പ്രായത്തില്‍ കുട്ടികളെ കണ്ടത്തെി ശാസ്ത്രീയ പരിശീലനം നല്‍കാനും ഹോസ്റ്റല്‍ ഉള്‍പ്പെടെ സൗകര്യങ്ങളൊരുക്കി സ്പോര്‍ട്സ് സ്കൂളാക്കി മാറ്റാനുമാണ് ആലോചന. തികച്ചും സൗജന്യമായ പരിശീലനമാണ് ലക്ഷ്യം. സംസ്ഥാന വോളിബാള്‍ അസോസിയേഷന്‍െറയും സര്‍ക്കാറിന്‍െറയും പിന്തുണ ഇതിന് അനിവാര്യമാണ്. ഇതിനകം സ്റ്റേറ്റ് യൂത്ത് വോളി ജില്ലാ ചാമ്പ്യന്‍ഷിപ്, പ്രമുഖ ടൂര്‍ണമെന്‍റുകള്‍ എന്നിവയുടെ മികച്ച സംഘാടന പാരമ്പര്യം ഫാസ് കുറ്റ്യാടിക്കുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.എന്‍. ബാലകൃഷ്ണന്‍, എ.സി. മജീദ്, അറക്കല്‍ അലി, കാവില്‍ കുഞ്ഞബ്ദുല്ല, പി.കെ. നവാസ്, സി.എച്ച്. ഷരീഫ്, വി.വി. അനസ്, ചന്ദ്രമോഹനന്‍, തെരുവത്ത് ഫൈസല്‍, കുന്നുമ്മല്‍ അബ്ദുല്‍ സലാം, നബീല്‍ കണ്ടിയില്‍, കോവില്ലത്ത് നൗഷാദ്, സതീശന്‍, സി.എം. നൗഫല്‍, എം.കെ. നജീബ് എന്നിവര്‍ പങ്കെടുത്തു. പയ്യോളി:ചാമ്പ്യന്‍ഷിപ്പിന്‍െറ ആദ്യ ടിക്കറ്റ് വില്‍പന നാദാപുരം ഡിവൈ.എസ്.പി പ്രേംദാസ് കുറ്റ്യാടി ഗോള്‍ഡ് പാലസ് എം.ഡി സമീറിന് നല്‍കി നിര്‍വഹിച്ചു. എ.സി. മജീദ് അധ്യക്ഷത വഹിച്ചു. പ്രചരണവിഭാഗം കണ്‍വീനര്‍ പി.കെ. നവാസ് മാസ്റ്റര്‍ സ്വാഗതവും വി.വി. അനസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.