കുറ്റിക്കാട്ടൂര്‍: പെരുവയലില്‍ മോഷണം വ്യാപകം. പെരുവയല്‍ നടുക്കണ്ടി സിദ്ദീഖിന്‍െറ കെ.എല്‍ 11 എ.ആര്‍ 4449 പാഷന്‍ പ്ളസ് ഹീറോഹോണ്ട ബൈക്ക് കഴിഞ്ഞദിവസം കളവുപോയി. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ താക്കോല്‍ മറന്നുവെച്ചിരുന്നു. വെള്ളിയാഴ്ച രണ്ടു മണിയോടെ വീടിന്‍െറ പരിസരങ്ങളില്‍ സ്കൂള്‍ യൂനിഫോമില്‍ അപരിചിതരായ രണ്ട് വിദ്യാര്‍ഥികളെ കണ്ടതായി സമീപവാസികള്‍ പറയുന്നുണ്ട്. ഇതേ ദിവസംതന്നെ പെരുവയലിലെ ഒരു സ്റ്റേഷനറി കടയില്‍നിന്ന് പണവും മോഷണം പോയിരുന്നു. തൊട്ടടുത്ത ദിവസം പെരുവയല്‍ ഗ്രൗണ്ടില്‍ സ്പോര്‍ട്സിനത്തെിയ ഒരാളുടെ ബൈക്കും മോഷണം പോയി. അത് പിന്നീട് തൊട്ടടുത്ത പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. മാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നുണ്ട്. വിദേശമദ്യം, കഞ്ചാവ് എന്നിവ വിതരണം ചെയ്യുന്നവരുടെ ശല്യവും വര്‍ധിച്ചതായി നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.