ചേളന്നൂര്‍: എട്ടേരണ്ട് ബസാറിനു സമീപത്തെ കോണ്‍ഗ്രസ് ഓഫിസില്‍ തിങ്കളാഴ്ച രാത്രിയോടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്തര്‍ക്കവും അടിപിടിയും. തമ്മിലടിയില്‍ ഓഫിസിലെ ഫര്‍ണിച്ചറുകളും കസേരകളും തകര്‍ത്തു. മണ്ഡലം പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിലേക്കാണ് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയറി ബഹളമുണ്ടാക്കിയത്. ഇത് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. കോണ്‍ഗ്രസിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മണ്ഡലം പ്രസിഡന്‍റ് എ. സുനില്‍ പ്രകാശ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. പുതിയ മണ്ഡലം പ്രസിഡന്‍റിനെ തെരഞ്ഞെടുത്തതായ കത്ത് മുതിര്‍ന്ന നേതാവ് വായിച്ചുകൊടുക്കുന്നതിനിടയിലാണ് ഒരു സംഘം പ്രവര്‍ത്തകര്‍ കയറി അക്രമം അഴിച്ചു വിട്ടത്. നേതാക്കളെ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. ഓഫിസിനുള്ളിലെ ബഹളം കഴിഞ്ഞ് റോഡിലത്തെിയപ്പോഴും പ്രവര്‍ത്തകര്‍ നേതാക്കളെ വെറുതെ വിട്ടില്ല. തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം മണ്ഡലം നേതൃത്വമാണെന്ന് കുറ്റപ്പെടുത്തിയായിരുന്നു രോഷപ്രകടനം. ചില പ്രവര്‍ത്തകരുടെ അവസരോചിതമായ ഇടപെടലോടെയാണ് രംഗം ശാന്തമായത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ചേളന്നൂരിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പിസവും തമ്മിലടിയും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നേതാക്കള്‍ക്ക് അണികളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് മൂന്നാം വാര്‍ഡിലെ റെബല്‍ പ്രശ്നത്തെ തുടര്‍ന്ന് മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റും സെക്രട്ടറിയും സ്വയം രാജിവെച്ച് റെബലിനു വേണ്ടി പ്രചാരണ രംഗത്തിറങ്ങിയിരുന്നു. റെബല്‍ തോല്‍ക്കുകയും യു.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെടുകയും ചെയ്തു. ഇതെല്ലാം നേതാക്കള്‍ തമ്മിലുള്ള പിണക്കത്തിന് വഴിയൊരുക്കി. മണ്ഡലം യു.ഡി.എഫ് ചെയര്‍മാനായ പി. ശ്രീധരന്‍ മാസ്റ്ററും കഴിഞ്ഞ ദിവസം രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. വര്‍ഷങ്ങളായി യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് നഷ്ടപ്പെട്ടതിന്‍െറ വേദന ഇപ്പോഴും പല പ്രവര്‍ത്തകരിലും നിഴലിക്കുകയാണ്. പ്രശ്നങ്ങളൊന്നുമില്ളെന്ന് നേതൃത്വം പറയുമ്പോഴും അണികളെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.