ബേപ്പൂര്‍: ബേപ്പൂര്‍ സില്‍ക്കില്‍ പൊളിക്കാനത്തെിയ ടഗ്ഗിനെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. ചൊവ്വാഴ്ച പരിഹാരമാരാഞ്ഞ് സിറ്റി പൊലീസ് കമീഷണറുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടക്കും. സില്‍ക്കില്‍ പൊളിക്കാനത്തെിയ ഓഷ്യന്‍ ലീഡറിനെച്ചൊല്ലി കടുത്ത വിവാദം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച ചര്‍ച്ച നടക്കുന്നത്. നാലു മാസം മുമ്പ് പൊളിക്കാന്‍ ബേപ്പൂര്‍ തീരത്ത് ടഗ്ഗ് എത്തിയതോടെ പോര്‍ട്ടിലെ 200ല്‍പരം തൊഴിലാളികള്‍ പോര്‍ട്ട് ഓഫിസര്‍ അശ്വനി പ്രതാപിനെ തടഞ്ഞുവെച്ചിരുന്നു. തുടര്‍ന്ന് തുറമുഖത്തുനിന്ന് ടഗ്ഗിനോട് വിട്ടുപോകാന്‍ പോര്‍ട്ട് ഓഫിസര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സില്‍ക് മാനേജ്മെന്‍റ് ഈ നിലപാടിനെതിരെ രംഗത്തുവരുകയും ജില്ലാ ഭരണകൂടത്തെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് കപ്പല്‍പൊളിശാലയില്‍ ടഗ്ഗ് പൊളിക്കല്‍ ആരംഭിച്ചു. ഇതേതുടര്‍ന്ന് പോര്‍ട്ടിലെ തൊഴിലാളികള്‍ ആക്രമിച്ചെന്നാരോപിച്ച് കപ്പല്‍പൊളിശാലയിലെ തൊഴിലാളി പരാതിപ്പെടുകയും ഇതിന്‍െറ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ ബേപ്പൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് കപ്പല്‍പൊളിശാലയിലെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ കപ്പല്‍പൊളി മതിയാക്കിപ്പോവുകയും ചെയ്തു. ഇതോടെ ഉടലെടുത്ത പ്രശ്നത്തിന് പരിഹാരം തേടിയാണ് ചൊവ്വാഴ്ചത്തെ ചര്‍ച്ച നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.