ഊര്‍ക്കടവ് റെഗുലേറ്റര്‍ ഷട്ടര്‍ ജലനിരപ്പിനനുസരിച്ച് പ്രവര്‍ത്തിപ്പിക്കാത്തത് വിനയാകുന്നു

മാവൂര്‍: ഊര്‍ക്കടവ് കവണക്കല്ലില്‍ റെഗുലേറ്ററിന്‍െറ ഷട്ടര്‍ ജലനിരപ്പിനനുസരിച്ച് പ്രവര്‍ത്തിപ്പിക്കാത്തത് കര്‍ഷകര്‍ക്ക് വിനയാകുന്നു. ചാലിയാറില്‍ ജലനിരപ്പ് പരിധികവിഞ്ഞ് കൂടുമ്പോള്‍ ഷട്ടറുയര്‍ത്തി ജലമൊഴുക്കിവിടുകയും ജലനിരപ്പ് താഴുന്നതിനനുസരിച്ച് ഷട്ടറടക്കുകയും ചെയ്യാത്തതാണ് സമീപപ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കുന്നത്. ജലനിരപ്പ് അമിതമായുര്‍ന്നതിനാല്‍ ആയംകുളം, കല്‍പള്ളി, തെങ്ങിലക്കടവ് പ്രദേശങ്ങളിലെ വാഴകൃഷി കഴിഞ്ഞദിവസങ്ങളില്‍ വെള്ളത്തിനടിയിലായി. കര്‍ഷകര്‍ പരാതിയുമായി കവണക്കല്ലില്‍ ഓപറേറ്ററുടെ അടുത്തത്തെിയെങ്കിലും നടപടിയുണ്ടായില്ല. ട്രാന്‍സ്ഫോര്‍മര്‍ കേടായതിനാല്‍ മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാനാവില്ളെന്ന് ഓപറേറ്റര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കര്‍ഷകര്‍ വിവരമറിയിച്ചതിനത്തെുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. മുനീറത്ത് സ്ഥലത്തത്തെി ഷട്ടറുയര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തൃശൂരില്‍നിന്ന് പുതിയ ട്രാന്‍സ്ഫോര്‍മര്‍ എത്തിച്ചാല്‍ മാത്രമേ പരിഹാരമാകൂവെന്നാണ് ഇറിഗേഷന്‍ വകുപ്പിന്‍െറ വിശദീകരണം. തുടര്‍ന്ന് പെരുമണ്ണയില്‍നിന്ന് ജനറേറ്റര്‍ വാടകക്കെടുത്ത് ഷട്ടറുയര്‍ത്തുകയായിരുന്നു. പലപ്പോഴും ജലനിരപ്പിനനുസരിച്ച് ഷട്ടര്‍ പ്രവര്‍ത്തിപ്പിക്കാറില്ളെന്ന് പരാതിയുണ്ട്. ചാലിയാറില്‍ അമിതമായി ജലം കൂടിയാലും ഷട്ടര്‍ ഉയര്‍ത്താത്തത് മീന്‍പിടിത്തക്കാര്‍ക്ക് സൗകര്യം ചെയ്യുന്നതിനാണത്രെ. കൂടാതെ, സമീപപ്രദേശങ്ങളില്‍ ജലക്ഷാമമുണ്ടാകുന്നവിധം നിരപ്പ് താഴ്ന്നാലും ഷട്ടറിടാതെ അനധികൃത മണലൂറ്റുകാര്‍ക്ക് സഹായം ചെയ്യുന്നതിന് ജലമൊഴുക്കിക്കളയുന്ന സംഭവങ്ങളുമുണ്ടാകാറുണ്ട്. രണ്ടും കര്‍ഷകരെയാണ് കാര്യമായി ബാധിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.