കോഴിക്കോട്: മനുഷ്യരുടെ ബുദ്ധിശൂന്യമായ ഇടപെടലുകള്‍ പരിസ്ഥിതിയുടെ പതനത്തിലേക്കാണ് നയിക്കുന്നതെന്ന് ഒയിസ്ക ഇന്‍റര്‍നാഷനല്‍ ആഗോള അധ്യക്ഷ ഡോ. യോഷികോ വൈ നകാനോ. പരിസ്ഥിതിസംരക്ഷണത്തിനായി മനുഷ്യര്‍ ശരിയായപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇനിയും വൈകിക്കൂട. ഒയിസ്ക ഇന്‍റര്‍നാഷനലിന്‍െറ 17ാമത് ഏഷ്യ-പസഫിക് യൂത്ത് ഫോറം സാങ്കേതിക സെമിനാറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. വിശാലപ്രപഞ്ചത്തിലെ അസംഖ്യം സൃഷ്ടികളില്‍ ഒടുവിലത്തേതാണ് മനുഷ്യന്‍. എന്നാല്‍, തങ്ങളുടെ യുക്തിയെ ശരിയായരീതിയില്‍ ഉപയോഗിക്കാന്‍ മറന്നുപോയിരിക്കുകയാണ്. സാമ്പത്തികപുരോഗതി മാത്രമായിരിക്കരുത് വികനസത്തിന്‍െറ മാനദണ്ഡമെന്നും പരിസ്ഥിതിസംരക്ഷണത്തിലും മാനവ സംസ്കരണത്തിലും ഊന്നിയൂള്ളതാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഒയിസ്ക ദക്ഷിണേന്ത്യന്‍ ചാപ്റ്റര്‍ പ്രസിഡന്‍റ് എല്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഒയിസ്ക സെക്രട്ടറി ജനറല്‍ യസുവാക്കി നഗായിഷി, മലേഷ്യന്‍ ചാപ്റ്റര്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് കമാല്‍ ബി. ഇസ്മയില്‍, ദക്ഷിണേന്ത്യന്‍ ചാപ്റ്റര്‍ സെക്രട്ടറി ജനറല്‍ എം. അരവിന്ദബാബു, ഡോ. ആര്‍. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സയ്യിദ് ദുജ, കുസെസുഗാവാറ, എഗി എഗ്രയാന, ഡോ. ഡി.കെ. ഭര്‍ഗതെ, ഡോ. എ.എസ്. മഹേശ്വരി, സുവാകി നഗായിഷി, റെപട്ടോന്‍ മാരിയാബെറ്റ് നോഷെ, എം.എ. അരവിന്ദ്, ആര്‍.വി. ബിന്ദു, അലാകൂണ്‍, ടി.ജെ.കെ. ജോയ്, വേദ്പാല്‍ സിങ്, എം.വി. ജീഷ്ന, ജെ. അജല എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. ഖലീല്‍ ചൊവ്വ സ്വാഗതവും ഡോ. തോമസ് തേവര നന്ദിയും പറഞ്ഞു. വൈകീട്ട് ഡോ. നകാനോവിനും സമ്മേളനപ്രതിനിധികള്‍ക്കും മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് സ്വീകരണം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.