കുറ്റ്യാടി ആക്രമണക്കേസ്: പ്രധാന പ്രതികള്‍ ഇനിയും അറസ്റ്റിലായില്ല

കുറ്റ്യാടി: കഴിഞ്ഞ 13ന് കുറ്റ്യാടി ടൗണില്‍ കടയില്‍ കയറി വ്യാപാരിയെ വെട്ടിയ കേസിലെ പ്രധാന പ്രതികള്‍ പത്തു ദിവസത്തോളമായിട്ടും പിടിയിലായില്ല. ആക്രമണത്തില്‍ പങ്കെടുത്ത ആറുപേരില്‍ വളയം ചെറുമോത്ത് മനീഷ്, പ്രതികള്‍ക്ക് അഭയംനല്‍കിയ വാണിമേലിലെ വീട്ടുടമയും ഭാര്യയും എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണം തുടരുന്നു എന്നാണ് പൊലീസ് ഭാഷ്യം. പ്രതികളില്‍ മൂന്നു പേര്‍ക്ക് സംഭവത്തിനിടെ പരിക്കേറ്റിരുന്നതായി പൊലീസ് പറയുന്നു. ഇവര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നതായും പിന്നീട് മുങ്ങിയതായുമാണ് പൊലീസിന് ലഭിച്ച വിവരം. ഇവരുടെ പടങ്ങള്‍ ആശുപത്രിയിലെ സി.സി.ടി.വിയില്‍നിന്ന് അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ബാക്കി പ്രതികളുടെ പേരോ എവിടെയുള്ളവരാണെന്നോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതികള്‍ അയല്‍സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാം എന്നാണ് പൊലീസ് പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.