കോഴിക്കോട്: മോട്ടോര്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ ടോയ്ലെറ്റുകള്‍ പരിതാപകരമായ അവസ്ഥയില്‍. ടോയ്ലെറ്റുകള്‍ക്ക് പുറത്ത് വലിയ രണ്ടുമൂന്ന് ബാരലുകളില്‍ വെള്ളം സംഭരിച്ചുവെച്ചിരിക്കുകയാണ് ഇപ്പോള്‍. ടോയ്ലെറ്റില്‍ പോകുന്നവര്‍ ബാരലില്‍നിന്ന് വെള്ളമെടുത്തുവേണം പോകാന്‍. ഒരു തവണയെടുത്ത വെള്ളം തികഞ്ഞില്ളെങ്കില്‍ വീണ്ടും വെള്ളത്തിന് പുറത്തേക്ക് വരേണ്ടതിനാല്‍ പലരും ഉപയോഗശേഷം ബാത്റൂമുകള്‍ ശരിയായി വൃത്തിയാക്കാതെ പോവുകയാണ്. മൂത്രമൊഴിക്കുന്നതിന് രണ്ടു രൂപയും ടോയ്ലെറ്റ് ഉപയോഗിക്കുന്നതിന് അഞ്ചു രൂപയുമാണ് ഈടാക്കുന്നത്. രാവിലെതന്നെ താല്‍ക്കാലിക ജീവനക്കാരി വൃത്തിയാക്കുമെങ്കിലും വൈകുന്നേരമാകുമ്പോഴേക്കും വൃത്തിഹീനമാകുന്നു. ഒരാഴ്ചയോളമായി മോട്ടോര്‍ പ്രവര്‍ത്തനരഹിതമായിട്ട്. ഈയിടെ ഉദ്ഘാടനം കഴിഞ്ഞ ടെര്‍മിനലായിട്ടും ഇതിലെ യൂറോപ്യന്‍ ക്ളോസറ്റുകള്‍ പലതും പൊട്ടിത്തകര്‍ന്നും ചളിപിടിച്ചും കിടക്കുകയാണ്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ടോയ്ലെറ്റുകള്‍ സ്റ്റാന്‍ഡിന്‍െറ രണ്ടറ്റത്തായതും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. കുടുംബമായി വരുന്ന യാത്രക്കാരില്‍ സ്ത്രീക്കും പുരുഷനും ടോയ്ലെറ്റില്‍ പോകണമെങ്കില്‍ ബസ്സ്റ്റാന്‍ഡില്‍ അങ്ങോളമിങ്ങോളം നടന്ന് ബുദ്ധിമുട്ടണം. മതിയായ വായുസഞ്ചാരമില്ലാത്ത ടെര്‍മിനലില്‍ ടോയ്ലെറ്റ് വൃത്തികേടായതുമൂലം മൂക്കുപൊത്തേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.