ഗൂഢാലോചന മുഖ്യമന്ത്രി അന്വേഷിക്കണം –ആക്ഷന്‍ കമ്മിറ്റി

കോഴിക്കോട്: നഗരപാതാ വികസന പദ്ധതിയിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്‍െറ വികസനം തടസ്സപ്പെടുത്താന്‍ നടത്തുന്ന ഗൂഢശ്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. എം.ജി.എസ്. നാരായണന്‍ ആവശ്യപ്പെട്ടു. നഗരപാതാ വികസന പദ്ധതിയിലെ ആറു റോഡുകളുടെയും ടെന്‍ഡര്‍ നല്‍കി പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്‍െറ പ്രവൃത്തി മാത്രം എങ്ങുമത്തെിയില്ല. റോഡിന്‍െറ വികസനം തടസ്സപ്പെടുത്താന്‍ തുടക്കം മുതല്‍ ചിലര്‍ ശ്രമിക്കുന്നതായി ജനങ്ങള്‍ ആരോപിക്കുന്നുണ്ട്. കലക്ടറേറ്റില്‍നിന്ന് വേങ്ങേരി, ചേവായൂര്‍ വില്ളേജുകളിലെ രണ്ടു ഫയലുകള്‍ മുക്കിയത് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പൊങ്ങിയതെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. റോഡ് വികസനത്തിനുള്ള രണ്ട് ഫയലുകള്‍ കാണാതായത്, ഫയലുകള്‍ അപൂര്‍ണമയി ഗസറ്റില്‍ കരടു വിജ്ഞാപനത്തിന് അയച്ചത്, 87 സെന്‍റ് സ്ഥലം വിജ്ഞാപനത്തില്‍നിന്ന് ഒഴിവാക്കിയത്, ജൂണ്‍ 26ന്‍െറ ഉത്തരവു പ്രകാരം അനുവദിച്ച 10 കോടി ലഭിക്കാത്തത്, 29 കോടി രൂപ അനുവദിച്ചുള്ള ഉത്തരവില്‍ ബജറ്റ് ശീര്‍ഷകം തെറ്റിയത്, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഇടക്കിടെയുള്ള സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണം. ഇവയെല്ലാം റോഡ് വികസനം അട്ടിമറിക്കാന്‍ തുടര്‍ച്ചയായി നടന്ന ഗൂഢാലോചനയുടെ ഭാഗമാണ്. ചീഫ് സെക്രട്ടറി പ്രവര്‍ത്തനം അവലോകനം ചെയ്യുന്ന ഈ റോഡിന്‍െറ വികസനപദ്ധതിയുടെ ചുമതല മന്ത്രി. ഡോ. എം.കെ. മുനീറിനാണ്. ജില്ലാ കലക്ടറാണ് നിര്‍വഹണ ഉദ്യോഗസ്ഥന്‍. എന്നിട്ടും അട്ടിമറി നടക്കുന്നത് ഉന്നതതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇക്കാര്യങ്ങള്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.