കോഴിക്കോട്: വ്യാജമദ്യത്തിന്‍െറ ഉല്‍പാദനവും വിപണനവും തടയുന്നതിന് എക്സൈസ് വകുപ്പ് കഴിഞ്ഞമാസം ജില്ലയില്‍ നടത്തിയത് 279 റെയ്ഡുകള്‍. പരിശോധനക്കിടെ 83 പ്രതികളെ അറസ്റ്റ് ചെയ്തതായും കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. 53.6 ലിറ്റര്‍ ചാരായം, 261 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 433 ലിറ്റര്‍ മാഹി മദ്യം, 43 ലിറ്റര്‍ ഗോവ മദ്യം, ആറു ലിറ്റര്‍ കള്ള്, 11,972 ലിറ്റര്‍ വാഷ്, 1.370 കിലോഗ്രാം ഹെറോയിന്‍, 400 ഗ്രാം കഞ്ചാവ്, 63 കിലോഗ്രാം പാന്‍മസാല, 11 വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തു. മാങ്കാവില്‍നിന്ന് പിടിച്ചെടുത്ത ഹെറോയിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒന്നരക്കോടി രൂപ വിലവരും. മദ്യത്തിന്‍െറ ഗുണനിലവാരം പരിശോധിക്കുന്നതിന് കഴിഞ്ഞമാസം ജില്ലയില്‍ 625 ലൈസന്‍സ് സ്ഥാപനങ്ങള്‍ പരിശോധിക്കുകയും 226 സാമ്പിളുകള്‍ രാസപരിശോധനക്ക് അയക്കുകയും ചെയ്തു. വാഹനപരിശോധനക്കിടെ 64.5 ലക്ഷം രൂപ കള്ളപ്പണവും മൂന്നു കിലോഗ്രാം വെള്ളിയും 6.7 കിലോഗ്രാം ചന്ദനവും പിടിച്ചെടുത്തു. ലൈസന്‍സ് നിബന്ധനകള്‍ ലംഘിച്ചതിന് വടകര റെയ്ഞ്ചിലെ ഹോട്ടല്‍ നോര്‍ത് പാര്‍ക്ക്, താമരശ്ശേരി റെയ്ഞ്ചിലെ ഹോട്ടല്‍ തുഷാര ഇന്‍റര്‍നാഷനല്‍, കൈതപ്പൊയില്‍ കള്ളുഷാപ്പ് എന്നിവക്കെതിരെ അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു. വിദ്യാലയപരിസരങ്ങളില്‍ പുകയില ഉല്‍പന്നവിപണനം തടയാനായി കോട്പ പ്രകാരം 43 കേസുകള്‍ ചുമത്തി. കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്‍ഡ്, ഓവര്‍ബ്രിഡ്ജിന് താഴെ എന്നിവിടങ്ങളില്‍ പരസ്യ മദ്യപാനവും അനധികൃത മദ്യ-മയക്കുമരുന്ന് വില്‍പനയും തടയാനായി പരിശോധന നടത്തി. ഇവിടങ്ങളില്‍ രാത്രികാല പട്രോളിങ് നടത്തിവരുന്നുണ്ട്. ഗോവയില്‍നിന്നുള്ള മദ്യക്കടത്ത് തടയാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സുമായി സഹകരിച്ച് പരിശോധന നടത്തിയതായും ജില്ലയിലാകെ ഷാഡോ എക്സൈസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും എക്സൈസ് വകുപ്പ് അറിയിച്ചു. യോഗത്തില്‍ റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ കെ.പി. അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ എന്‍. മനോജ്കുമാര്‍ (കോഴിക്കോട്), തിരുവള്ളൂര്‍ മുരളി (തോടന്നൂര്‍), സി.ടി. വനജ (കൊടുവള്ളി), ഒ.പി. ശോഭന (ചേളന്നൂര്‍), വൈസ് പ്രസിഡന്‍റുമാരായ സി.എം. ഷാജി (ചേളന്നൂര്‍), ശ്യാമള കൃഷ്ണാര്‍പ്പിതം (വടകര), പനങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ് വി.എം. കമലാക്ഷി, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്‍റ് പൂമുള്ളി കരുണാകരന്‍, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ പി.കെ. സുരേഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.