കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ.പി.സി.സി നിയോഗിച്ച ഏകാംഗ സമിതിക്കു മുന്നില്‍ പരാതിപ്രളയം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകത മുതല്‍ എതിരാളികള്‍ക്ക് വോട്ടു മറിച്ചതുവരെയുള്ള ‘പരാജയ കാരണ’ങ്ങള്‍ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കളും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും സമിതി മുമ്പാകെയത്തെി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരനാണ് വെള്ളിയാഴ്ച ഡി.സി.സി ഓഫിസില്‍ ദിവസം നീണ്ട തെളിവെടുപ്പ് നടത്തിയത്. ജനബന്ധമില്ലാത്തവരെ ഗ്രൂപ് നോക്കി സ്ഥാനാര്‍ഥികളാക്കിയത് പലയിടത്തും തോല്‍വിയിലേക്ക് നയിച്ചുവെന്ന് എ, ഐ ഗ്രൂപ്പുകള്‍ ഒരുപോലെ പരാതിപ്പെട്ടു. പണത്തിന്‍െറ അഭാവം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചെന്നായിരുന്നു ഗ്രൂപ് ഭേദമന്യേയുണ്ടായ പരാതി. ബി.ജെ.പിയും സി.പി.എമ്മും വന്‍തോതില്‍ പണമിറക്കിയപ്പോള്‍ പലയിടത്തും യു.ഡി.എഫിന്‍െറ, വിശേഷിച്ച് കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥികള്‍ അത്യാവശ്യ പ്രചാരണത്തിനുപോലും ബുദ്ധിമുട്ടി. കോര്‍പറേഷനിലെ വെസ്റ്റ്ഹില്‍ വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ബി.ജെ.പി അംഗത്വ പ്രശ്നവും സമിതി മുമ്പാകെയത്തെി. ഇവരുടെ ബി.ജെ.പി അംഗത്വം തെളിയിക്കുന്ന രേഖകളുമായി ഒരു വിഭാഗമത്തെിയപ്പോള്‍ മറുവാദം നിരത്താനത്തെിയത് വാര്‍ഡ്, മണ്ഡലം കമ്മിറ്റി ഭാരവാഹികളുള്‍പ്പെടെയുള്ളവരാണ്. ബി.ജെ.പിയുടെ ‘മിസ്ഡ് കാള്‍’ അംഗത്വത്തിന്‍െറ പൊള്ളത്തരം ചൂണ്ടിക്കാട്ടിയ ഇവര്‍ വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ഏകകണ്ഠമായാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരുടെ പേരില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഘടകകക്ഷികളുമായി സ്വരച്ചേര്‍ച്ചയില്ലാതെപോയതും പലയിടങ്ങളിലും പരാജയത്തിനിടയാക്കിയെന്ന് അഭിപ്രായമുയര്‍ന്നു. പ്രതീക്ഷിച്ച വിജയം ഉണ്ടാകാതെപോയ ജില്ലകളിലെ പരാജയ കാരണം കണ്ടത്തെി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കെ.പി.സി.സി സമിതിയെ നിയോഗിച്ചത്. ജില്ലാപഞ്ചായത്ത് ഡീ ലിമിറ്റേഷനില്‍ യു.ഡി.എഫിന് നീതിലഭിച്ചില്ളെന്നും എല്‍.ഡി.എഫിന് അനുകൂലമായി ഏകപക്ഷീയമായി വാര്‍ഡ് വിഭജനം നടത്തിയതാണ് ഇവിടെ പരാജയത്തിനിടയാക്കിയതെന്നും ജില്ലാ നേതാക്കളില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. 21ന് കെ.പി.സി.സി പ്രസിഡന്‍റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഇതിനെ അടിസ്ഥാനമാക്കി 24ന് ജില്ലയിലെ പ്രധാനനേതാക്കളെ തിരുവനന്തപുരത്തേക്ക് വിളിച്ച് മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്‍റ്, ആഭ്യന്തരമന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുമെന്നും ഡോ. ശൂരനാട് രാജശേഖരന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.