ബാലുശ്ശേരി: റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ എല്‍.പി വിഭാഗം പ്രവൃത്തിപരിചയമേളയില്‍ 5109 പോയന്‍റ് നേടി വടകര ഉപജില്ലയും യു.പി വിഭാഗത്തില്‍ 8663 പോയന്‍റ് നേടി തോടന്നൂര്‍ ഉപജില്ലയും മുന്നിട്ടുനില്‍ക്കുന്നു. എല്‍.പി വിഭാഗത്തില്‍ രണ്ടാം സ്ഥാനത്ത് ചോമ്പാലയും (5027 പോയന്‍റ്) മൂന്നാം സ്ഥാനത്ത് മേലടി ഉപജില്ലയുമാണ് (4375) മുന്നിട്ടുനില്‍ക്കുന്നത്. യു.പി വിഭാഗത്തില്‍ 7842 പോയന്‍റ് നേടി മേലടി ഉപജില്ല രണ്ടാം സ്ഥാനത്തും 7671 പോയന്‍റ് നേടി വടകര ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. ശാസ്ത്രമേളയില്‍ (യു.പി) 36 പോയന്‍റ് നേടി തോടന്നൂര്‍ ഉപജില്ല ഒന്നാം സ്ഥാനത്തും 30 പോയന്‍റ് നേടി കോഴിക്കോട് സിറ്റി ഉപജില്ല രണ്ടാം സ്ഥാനത്തും ബാലുശ്ശേരി, നാദാപുരം, മേലടി ഉപജില്ലകള്‍ 28 പോയന്‍റ് വീതം നേടി മൂന്നാം സ്ഥാനത്തുമാണ്. ഹൈസ്കൂള്‍ വിഭാഗത്തില്‍ കൊയിലാണ്ടി ഉപജില്ല 32 പോയന്‍േറാടെ മുന്നിലാണ്. മേലടി, കുന്നുമ്മല്‍, കോഴിക്കോട് സിറ്റി ഉപജില്ലകള്‍ 30 പോയന്‍റ് നേടി തൊട്ടുപിറകിലുണ്ട്. മേളയുടെ ഉദ്ഘാടനം ബാലുശ്ശേരി ഗവ. വി.എച്ച്.എസ്.എസില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. നന്മണ്ട ഡിവിഷന്‍ ജില്ലാ പഞ്ചായത്തംഗം മുക്കം മുഹമ്മദ്, ബ്ളോക് പഞ്ചായത്തംഗം പി.എന്‍. അശോകന്‍, വി.എം. പ്രമീള, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. പരീദ്, റസിയ ഉസ്മാന്‍, ഗിരിജ വലിയപറമ്പില്‍, പി. സുധാകരന്‍ മാസ്റ്റര്‍, വി.എം. കുട്ടികൃഷ്ണന്‍, പി.ടി.എ പ്രസിഡന്‍റുമാരായ പ്രമോദ്, കുഞ്ഞിരാമന്‍, അനില്‍കുമാര്‍, എ.ഇ.ഒ ഇ.കെ. രാജന്‍, പ്രിന്‍സിപ്പല്‍ കെ.കെ. ശശി, എം.കെ. ഗണേശന്‍, പി. ബിന്ദു, കെ.എസ്. ആനന്ദ്, മുഹമ്മദ് ഷെബിന്‍ എന്നിവര്‍ സംസാരിച്ചു. ഡി.ഡി.ഇ ഗിരീഷ് ചോലയില്‍ സ്വാഗതവും എന്‍. ബാബു നന്ദിയും പറഞ്ഞു.ജില്ലയിലെ 17 സബ്ജില്ലകളില്‍നിന്ന് എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 9000ത്തോളം വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. ബാലുശ്ശേരി ഗവ. ഗേള്‍സ്, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍, കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി, നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ എന്നിവിടങ്ങളിലാണ് വേദികള്‍. മേള 19ന് സമാപിക്കും. സമാപന സമ്മേളനം എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.