മടവൂര്‍: മടവൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച എ.പി. നസ്തറിന്‍െറ വിജയാഹ്ളാദപ്രകടനം ഒഴിവാക്കി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കുടുംബശ്രീ സ്നേഹവീടിന് തറയൊരുക്കി. രോഗിയായ തളിപ്പറമ്പത്ത് രാജന്‍െറ കുടുംബത്തിനാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ശ്രമദാനമായി വീടിനുതറയൊരുക്കിയത്. അമ്മയും ഭാര്യയും രണ്ടുകുട്ടികളുമടങ്ങുന്ന കുടുംബം വര്‍ഷങ്ങളോളമായി ഷെഡിലാണ് താമസിക്കുന്നത്. രാജന്‍െറ അമ്മയും കിടപ്പിലായിട്ട് വര്‍ഷങ്ങളായി. കുടുംബശ്രീ ജില്ലാ മിഷന്‍ പഞ്ചായ ത്തില്‍ സി.ഡി.എസ് മുഖാന്തരം സഹായങ്ങള്‍ നല്‍കി സ്നേഹവീട് പദ്ധതിയിലുള്‍പ്പെടുത്തിയാണ് വീട് നിര്‍മിക്കുന്നത്. ഉദാരമതികളുടെ സഹായവും കാത്തുകിടക്കുന്ന കുടുംബത്തിനാണ് മടവൂരിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ 50ഓളം പ്രവര്‍ത്തകര്‍ വിജയാഹ്ളാദ പ്രകടനം ഒഴിവാക്കി ശ്രമദാനം നടത്തി മാതൃകയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.