പയ്യോളി: ചിരിച്ചും കരഞ്ഞും ചോക്ക് നിര്‍മിച്ച് ഒന്നാം ക്ളാസുകാരന്‍ ശാസ്ത്രമേളയിലെ താരമായി. അയനിക്കാട് വെസ്റ്റ് യു.പി സ്കൂളില്‍ നടക്കുന്ന മേലടി ഉപജില്ലാ ശാസ്ത്രമേളയിലെ ‘ ഓണ്‍ ദ സ്പോട്ടി’ലാണ് ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും ഒപ്പം മത്സരിച്ച് കീഴൂര്‍ എ.യു.പി സ്കൂളിലെ ഉദയ് കിരണ്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ചോക്ക് നിര്‍മാണമായിരുന്നു ഉദയ് കിരണിന്‍െറ മത്സരം. ഏതാണ്ട് മൂന്നു മണിക്കൂറോളം എടുത്ത മത്സരത്തിനിടയില്‍ ഉദയ് കിരണ്‍ ഇടക്ക് കരയുകയും ചിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഈ കുരുന്ന് പ്രതിഭയുടെ ചുറ്റും ആളുകള്‍ കൂടി. കീഴൂര്‍ എ.യു.പി സ്കൂളിലെതന്നെ അധ്യാപികയായ മാതാവ് സുമിതയുടെ ഒപ്പമാണ് ഉദയ് കിരണ്‍ മത്സരത്തിനത്തെിയത്. എല്‍.പി വിഭാഗത്തില്‍ മൂന്നാം ക്ളാസ് മുതലുള്ള കുട്ടികളാണ് സാധാരണ മത്സരത്തിനത്തൊറുള്ളത്. എന്നാല്‍, ഒന്നാം ക്ളാസുകാരന്‍ ശാസ്ത്രമേളയില്‍ മത്സരിക്കാനത്തെിയത് എല്ലാവര്‍ക്കും കൗതുകമായി. അതേസമയം, കുരുന്ന് പ്രതിഭകള്‍ സ്കൂള്‍മുറ്റത്ത് പൊരിവെയിലേറ്റാണ് പ്രവൃത്തിപരിചയമേളയില്‍ മണിക്കൂറുകളോളം മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.