വടകര: നഗരസഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന്‍െറ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഇതുസംബന്ധിച്ച് കെ.പി.സി.സി തലത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി പരസ്യപ്രസ്താവനയുമായി രംഗത്തത്തെി. കുരിയാടിയിലും വെളുത്തമലയിലും കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ട് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ജയിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണം. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. കെ.പി.സി.സി നിര്‍ദേശിച്ച രീതിയില്‍ സ്ഥാനാര്‍ഥിനിര്‍ണയ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടില്ല തുടങ്ങിയ ആരോപണങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവെക്കുന്നത്. വടകരയില്‍ നിരവധി വികസനപ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. ഇത് മുതലെടുക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പതിവില്‍നിന്ന് വ്യത്യസ്തമായി ഘടകകക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കുകയും ചെയര്‍മാന്‍ സ്ഥാനം മുന്‍കൂട്ടി കോണ്‍ഗ്രസിനുതന്നെ നല്‍കുകയും ചെയ്തിട്ടും മുമ്പൊരിക്കലും നേരിടേണ്ടിവന്നിട്ടില്ലാത്ത പരാജയമാണുണ്ടായത്. പരാജയത്തിന്‍െറ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിയുന്നുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. പരാജയത്തിന്‍െറ പശ്ചാത്തലത്തില്‍ എക്സിക്യൂട്ടിവ് വിളിക്കാതെ നേതൃത്വം ഏകപക്ഷീയമായി വീഴ്ചകള്‍ കണ്ടത്തൊന്‍ കമ്മിറ്റിയെ നിയോഗിച്ച സംഭവം അപലപനീയമാണ്. 35 വര്‍ഷത്തോളം സ്ഥാനാര്‍ഥി നിര്‍ണയവും തെരഞ്ഞെടുപ്പിന് നേതൃത്വവും നല്‍കിയത് ഇന്നത്തെ നേതൃത്വംതന്നെയാണ്. ഇവരാണ് പരാജയത്തിന്‍െറ പ്രധാന കാരണക്കാരെന്നാണ് ആക്ഷേപം. പരാജയത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ ഇവര്‍ തയാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ.പി.സി.സിയെ സമീപിക്കാനാണ് തീരുമാനം. യോഗത്തില്‍ അഡ്വ. പി.ടി.കെ. നജ്മല്‍ അധ്യക്ഷത വഹിച്ചു. സഹീര്‍ കാന്തിലോട്ട്, സി. നിജിന്‍, നൗഷാദ് കാര്‍ത്തികപ്പള്ളി, സുബിന്‍ ഒഞ്ചിയം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.