വനിതാ കമീഷന്‍ റിപ്പോര്‍ട്ട് തേടി

കോഴിക്കോട്: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍െറ വിജയാഹ്ളാദപ്രകടനം നടക്കവെ കോഴിക്കോട് വെള്ളയില്‍ പുതിയതുറ ബീച്ചില്‍ സ്ത്രീകളടക്കമുള്ളവരെ പൊലീസ് മര്‍ദിച്ചെന്ന പരാതിയില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നടക്കാവ് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് വനിതാ കമീഷന്‍ നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടുമായി നവംബര്‍ 17ന് തിരുവനന്തപുരത്തെ കമീഷന്‍ ആസ്ഥാനത്ത് നേരിട്ടത്തൊനും കമീഷന്‍ ഡയറക്ടര്‍ നിര്‍ദേശിച്ചു. സംഭവം സംബന്ധിച്ച് ലഭിച്ച ആറ് പരാതികളിന്മേല്‍ അന്ന് കമീഷന്‍ ഹിയറിങ് നടത്തും.
നവംബര്‍ ഏഴിന് പുതിയതുറ ബീച്ചില്‍ വൈകീട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് വിജയത്തിന്‍െറ ആഹ്ളാദപ്രകടനം നടത്തവെയാണ് പൊലീസുമായി സംഘര്‍ഷമുണ്ടായത്. 
ഇതത്തേുടര്‍ന്ന് സന്ധ്യയോടെ സ്ഥലത്തത്തെിയ പൊലീസ് സംഘം സമീപത്തെ വീടുകളില്‍ കയറി സ്ത്രീകളടക്കമുള്ളവര്‍ക്കുനേരെ അതിക്രമം നടത്തി എന്നാണ് പരാതി.
വനിതാ കമീഷനംഗം അഡ്വ. നൂര്‍ബീന റഷീദ് വിവരമറിഞ്ഞ് സംഭവസ്ഥലവും മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചിരുന്നു. മര്‍ദനമേറ്റതായി ആറ് സ്ത്രീകള്‍ കമീഷന് പരാതി നല്‍കിയിട്ടുണ്ട്. 
മത്സ്യത്തൊഴിലാളി സ്ത്രീകളുടെ വാഹനങ്ങള്‍ തകര്‍ത്തതായും വീട് കേടുവരുത്തിയതായും പറയുന്നു. 
പരാതികളുടെ അടിസ്ഥാനത്തിലാണ് സി.ഐയോട് സമഗ്ര റിപ്പോര്‍ട്ടുമായി നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.