പുതുപ്പാടി സഹകരണ ബാങ്ക് സ്ഥലമെടുപ്പ് : അഴിമതി പുറത്തുകൊണ്ടുവരണം –യു.ഡി.എഫ്

താമരശ്ശേരി: പുതുപ്പാടി സര്‍വിസ് സഹകരണ ബാങ്ക് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അരക്കോടിയിലധികം രൂപയുടെ അഴിമതി സമഗ്രാന്വേഷണം നടത്തി പുറത്തുകൊണ്ടുവരണമെന്ന് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എം നേതാക്കള്‍ക്കിടയില്‍ വന്‍തുക വീതംവെക്കുന്നതിനുള്ള രഹസ്യധാരണ തട്ടിപ്പിലൂടെ നടക്കുകയാണെന്ന കാര്യം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ബാങ്കുമായി ബന്ധപ്പെട്ട അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകാന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു. അഡ്വ. പി.സി. നജീബ് അധ്യക്ഷത വ ഹിച്ചു. മേലേടത്ത് അബ്ദുറഹ്മാന്‍, ടി.കെ. ഇമ്പിച്ച്യമ്മദ് ഹാജി, സി.എ. മുഹമ്മദ്, ജോര്‍ജ് മാങ്ങാട്ടില്‍, ബാബു പീറ്റര്‍, ഒ.കെ. ഹംസ മാസ്റ്റര്‍, ആയിഷക്കുട്ടി സുല്‍ത്താന്‍, ഒതയോത്ത് അഷ്റഫ്, ഷാഫി വളഞ്ഞപാറ, മേലേടത്ത് ഇബ്രാഹിം, ഷിജു ഐസക്, നന്ദകുമാര്‍, ബിജു തോമസ്, പൊന്നാങ്കി ജാഫര്‍, ഷംസീര്‍ പോത്താറ്റില്‍, സുലൈമാന്‍ മാസ്റ്റര്‍, കുമാരന്‍ ചെറുകര, മുത്തു അബ്ദുസ്സലാം, പി.കെ. മജീദ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ബിജു താന്നിക്കാകുഴി സ്വാഗതവും എം.എ. മുഹമ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.