കോഴിക്കോട്: വാഹനങ്ങളുടെ അമിത വേഗം പരിശോധിക്കാന്‍ റോഡുകളില്‍ റഡാര്‍ സംവിധാനം വരുന്നു. ഇപ്പോള്‍ നിലവിലുള്ള ലൂപ് ഡിറ്റക്ടിങ് സംവിധാനത്തിന്‍െറ അപര്യാപ്തതകള്‍ പരിഹരിക്കാനാണ് പുതിയ സംവിധാനത്തിലേക്ക് മാറുന്നത്. റോഡില്‍ കുഴികള്‍ ഉണ്ടാക്കി ഇവയില്‍ കാമറകള്‍ വെക്കുന്നതാണ് ലൂപ് സംവിധാനം. ശരിയായ സ്ഥാനം മനസ്സിലാക്കിയാല്‍ ആര്‍ക്കും വഴിതെറ്റിച്ച് നിരീക്ഷണത്തില്‍നിന്ന് രക്ഷപ്പെടാം എന്നതാണ് ഇതിന്‍െറ അപര്യാപ്തത. റോഡരികുകളില്‍ സ്ഥാപിക്കുന്ന റഡാര്‍ കാമറകള്‍ക്ക് ഈ പ്രശ്നമില്ല. 201 കാമറകളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജോയന്‍റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ (എന്‍ഫോഴ്സ്മെന്‍റ്) രാജീവ് പുത്തലത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിന്‍െറ പ്രാരംഭപ്രവൃത്തികള്‍ ആരംഭിച്ചു. എറണാകുളത്ത് നിലവിലുള്ളതിന് പുറമെ, കോഴിക്കോട് കേന്ദ്രീകരിച്ച് ഒരു കണ്‍ട്രോള്‍ റൂം കൂടി സ്ഥാപിച്ചാണ് ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ദേശീയപാതകള്‍ക്ക് പുറമെ, സംസ്ഥാനപാതകളിലും കാമറകള്‍ വരും. ഇതോടെ കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടത്തൊന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ വാഹനങ്ങളിലെ അമിതവേഗം നിരീക്ഷിക്കാനാണ് കോഴിക്കോട് ചേവായൂരില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കുന്നത്. ഇതിന് 93.86 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. 2015-16 വര്‍ഷത്തേക്ക് മൊത്തം 25 കോടി രൂപയാണ് റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുക. കെല്‍ട്രോണ്‍ ആണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തുണ്ടാകുന്ന അപകടങ്ങളിലേറെയും അമിത വേഗം കാരണമാണെന്ന വിലയിരുത്തലിലാണ് മോട്ടോര്‍ വാഹന വകുപ്പ് സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തെ വാഹനാപകടങ്ങളുടെ എണ്ണം 3823 ആണ്. ഇവയില്‍ 3515ഉം ഡ്രൈവറുടെ അശ്രദ്ധയോ അമിത വേഗമോ കാരണമായി ഉണ്ടാകുന്നതാണ്. ലോകത്ത് ഈ രംഗത്തുള്ള ഏറ്റവും നവീന പദ്ധതിയാണ് റഡാര്‍ സംവിധാനമെന്ന് കെല്‍ട്രോണ്‍ പ്രോജക്ട് മാനേജര്‍ എസ്.പി. ഗോപകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.