കൊടുവള്ളിയില്‍ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് പരിശോധന

കൊടുവള്ളി: സാംക്രമിക രോഗങ്ങള്‍ തടയുന്നതിന്‍െറ ഭാഗമായി കൊടുവള്ളി നഗരസഭയിലെ മാനിപുരം, കരുവന്‍പൊയില്‍, കരീറ്റിപറമ്പ്, കളരാന്തിരി, വാവാട് എന്നിവിടങ്ങളിലെ ഹോട്ടല്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, മത്സ്യ-മാംസ വില്‍പനശാലകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. മൂന്ന് കടയുടമകള്‍ക്ക് നടപടികള്‍ സ്വീകരിക്കുന്നതിന്‍െറ ഭാഗമായി നോട്ടീസ് നല്‍കുകയും കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം ആറ് കടകളില്‍നിന്ന് പിഴ ഈടാക്കുകയും ചെയ്തു. ഉപയോഗയോഗ്യമല്ലാത്ത ചോറ്, പൊറോട്ട, വെള്ളപ്പം, കറികള്‍, പൊരിച്ച മത്സ്യം, പഴകിയ എണ്ണ, കാലാവധി കഴിഞ്ഞ പാക്കറ്റ് പാല്‍, ഫ്രൂട്ട്സ് സലാഡ്, കട്ടയാക്കിയ പാല്‍, കേടുവന്ന പഴങ്ങള്‍, എണ്ണക്കടികള്‍, പൂപ്പല്‍വന്ന പഴകിയ ഉപ്പിലിട്ട നെല്ലിക്ക എന്നിവയുള്‍പ്പെടെയുള്ളവ പിടിച്ചെടുത്ത് നശിപ്പിച്ചു. ലൈസന്‍സില്ലാതെ പൊതുജനാരോഗ്യത്തിന് ശല്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പരിശോധനയില്‍ കണ്ടത്തെിയിട്ടുണ്ട്. പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.ടി. ഗണേശന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സജി ജോസഫ്, കെ. രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT