പയ്യോളി: വിനോദസഞ്ചാര മേഖലയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് സര്‍ഗാലയ കലാഗ്രാമത്തിലെ അന്താരാഷ്ട്ര കരകൗശല മേള ജനകീയ ഉത്സവമായി മാറുന്നു. പ്രകൃതിരമണീയമായ മൂരാട് പുഴയോരത്ത് ‘സര്‍ഗാലയ’യില്‍ പ്രത്യേകം സജ്ജീകരിച്ച സ്റ്റാളുകളില്‍ കരവിരുതിന്‍െറ വൈദഗ്ധ്യം വിളിച്ചോതുന്ന കമനീയ ശേഖരം സന്ദര്‍ശകരായത്തെുന്നവരുടെ മനംകവരുകയാണ്. ഓരോ നാടിന്‍െറയും പാരമ്പര്യ മഹിമയും മതസൗഹാര്‍ദവും വെളിവാക്കുന്ന തനത് കലാരൂപങ്ങളുടെ നേര്‍കാഴ്ചയാണ് 22 സംസ്ഥാനങ്ങളില്‍നിന്നത്തെിയ കലാകാരന്മാര്‍ മേളയില്‍ ഒരുക്കിയത്. കരവിരുതില്‍ സൃഷ്ടിച്ച വൈവിധ്യങ്ങളായ ഉല്‍പന്നങ്ങളില്‍ തെളിയുന്ന കലാകാരന്മാരുടെ ശില്‍പവൈഭവം ആരെയും ആകര്‍ഷിക്കുന്നതാണ്. ലോഹനിര്‍മാണം, വാഴനാര്, ചകിരി എന്നിവ ഉപയോഗിച്ചുള്ള കലാസൃഷ്ടികള്‍, മുള, പന എന്നിവയില്‍ കൊത്തിയെടുത്ത ശില്‍പങ്ങള്‍, മനോഹരമായ ചിത്രങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രശേഖരം, കാര്‍പെറ്റുകള്‍ തുടങ്ങിയവ കരകൗശല വൈദഗ്ധ്യത്തിന്‍െറ പാരമ്പര്യം അടയാളപ്പെടുത്തുന്നു. കൊട്ടാരങ്ങളിലും മ്യൂസിയങ്ങളിലും പ്രദര്‍ശിപ്പിക്കുന്ന ബ്രാഡ്മെറ്റല്‍ ശില്‍പങ്ങളുടെ തല്‍സമയ നിര്‍മാണവും പ്രദര്‍ശനവും സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുകയാണ്. ആറന്മുള്ള കണ്ണാടിയും വേരുകളില്‍ കൊത്തിയെടുക്കുന്ന ദാരുശില്‍പങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. പ്രത്യേകം സജ്ജമാക്കിയ 232 ഓലക്കുടികളിലാണ് പ്രദര്‍ശനം ഒരുക്കിയത്. 68 അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ 300ഓളം കലാകാരന്മാരാണ് മേളയില്‍ കരവിരുതിന്‍െറ വിസ്മയം തീര്‍ക്കുന്നത്. 17 ദിവസങ്ങളിലായി നടക്കുന്ന മേള ജനുവരി അഞ്ചിനാണ് സമാപിക്കുന്നത്. എല്ലാ ദിവസവും വിവിധ സംസ്ഥാനങ്ങളില്‍നിന്നത്തെിയ കലാകാരന്മാരുടെ സ്റ്റേജ് പരിപാടികളും നടക്കും. വൈകീട്ട് ഏഴിനാണ് കലാപരിപാടികള്‍ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.