ബാലുശ്ശേരി: നടക്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എ.പി. ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ആത്മഹത്യയുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ ജനരോഷം ഉയര്‍ന്നിരുന്നു. ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, ഉന്നത പൊലീസുദ്യോഗസ്ഥരെ സംരക്ഷിക്കുന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ട് എന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനെതിരെ നാട്ടുകാരുടെ ആക്ഷന്‍ കമ്മിറ്റി പ്രതിഷേധമുയര്‍ത്തുകയും റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് ഡി.ജി.പി തലത്തിലുള്ള ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്തി അന്വേഷിക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. പൊലീസ് അസോസിയേഷന്‍ നേതൃത്വത്തിലും ഷാജിയുടെ ആത്മഹത്യക്ക് കാരണക്കാരായ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഷാജി കൈയബദ്ധംകൊണ്ട് ചെയ്തുപോയ തെറ്റിന് സസ്പെന്‍ഷനും മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തലും നടത്തിയതിനെ തുടര്‍ന്നാണ് ഷാജി ആത്മഹത്യ ചെയ്യാന്‍ ഇടയായതെന്ന് ഭാര്യയും കുടുംബാംഗങ്ങളും നേരത്തേ തന്നെ പരാതിയുയര്‍ത്തിയിരുന്നു. മാത്രമല്ല, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമായ നടപടിക്കെതിരെ ഷാജിയുടെ ആത്മഹത്യാകുറിപ്പും കണ്ടത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.