മുക്കം: പാര്‍വതിയുടെ സ്നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ എനിക്കത് കാണേണ്ടി വന്നു- ‘എന്ന് നിന്‍െറ മൊയ്തീന്‍’ സിനിമ കണ്ട യഥാര്‍ഥ കാഞ്ചനമാലയുടെ പ്രതികരണമാണിത്. മൊയ്തീനും കാഞ്ചനമാലയും തമ്മിലുള്ള അനശ്വര പ്രണയം തിയറ്ററുകളില്‍ നൂറാം ദിവസം പിന്നിട്ടിട്ടും പല നാടുകളില്‍നിന്നും ആരാധകക്കൂട്ടം മുക്കത്തേക്ക് ഒഴുകിയിട്ടും ആ സിനിമ കാണാന്‍ വിസമ്മതിച്ച കാഞ്ചനമാലയെ ഒടുവില്‍ സിനിമയിലെ കാഞ്ചനമാലയായ നടി പാര്‍വതിയാണ് തിയറ്ററിലത്തെിച്ചത്. പാര്‍വതിയുടെ കാഞ്ചനമാലക്ക് ഏറെ മിഴിവുണ്ടെന്നും സിനിമയെക്കുറിച്ച് മറ്റൊന്നും പറഞ്ഞ് കുരുക്കിലാവാനില്ളെന്നും കാഞ്ചനമാല പറഞ്ഞു. നവമാധ്യമങ്ങളിലെ ‘മൊയ്തീന്‍’ ചര്‍ച്ചകളൊന്നും താനറിയുന്നില്ളെന്നും കഴിഞ്ഞ ദിവസം വരെ തന്നെ കാണാനത്തെുന്ന ആരാധകരിലൂടെയാണ് ഞാന്‍ എന്‍െറ മൊയ്തീനെ കണ്ടതെന്നും കാഞ്ചനമാല പറയുന്നു. അഭ്രപാളിയിലെ കാഞ്ചന മാലയുടെ ക്ഷണം ഒടുവില്‍ മൊയ്തീന്‍െറ ജീവിത നായികക്ക് തള്ളിക്കളയാനായില്ല. കഥയിലെ കാഞ്ചനമാലയെ വെള്ളിത്തിരയില്‍ മിഴിവോടെ അഭിനയിച്ച് ഫലിപ്പിച്ച നടി പാര്‍വതിയുമൊത്ത് മൊയ്തീന്‍െറ നാട്ടില്‍വെച്ചുതന്നെയാണ് കാഞ്ചനമാല സിനിമ കണ്ടത്. തിങ്കളാഴ്ച കോഴിക്കോട് ബാര്‍ അസോസിയേഷന്‍ ഒരുക്കിയ സ്വീകരണ പരിപാടിക്കുമുമ്പ് മുക്കത്തത്തെിയ പാര്‍വതിയുടെയും മുക്കം അഭിലാഷ് തിയറ്റര്‍ ഉടമ കുഞ്ഞേട്ടന്‍െറയും സ്നേഹ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സിനിമ കണ്ടത്. മുക്കം ലിറ്റില്‍ റോസ് തിയറ്ററില്‍ തിങ്കളാഴ്ച രാവിലത്തെ ഷോയാണ് ഇരുവരും ഒരുമിച്ചിരുന്ന് കണ്ടത്. പാര്‍വതിയുടെ മാതാപിതാക്കളും ബി.പി മൊയ്തീന്‍ സേവാമന്ദിര്‍ ട്രസ്റ്റ് അംഗങ്ങളും കാഞ്ചനമാലയുടെ കുടുംബാംഗങ്ങളും ഒരുമിച്ചാണ് സിനിമ കണ്ടത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം സ്വകാര്യമായാണ് പാര്‍വതിയും കാഞ്ചനമാലയും സിനിമ കണ്ട് തിയറ്റര്‍ വിട്ടത്. സിനിമയെക്കുറിച്ച് കൂടുതലൊന്നും പ്രതികരിച്ചില്ല. എന്നാല്‍, സാധാരണ പ്രേക്ഷകരെപ്പോലെ കാഞ്ചനമാലയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.