താമരശ്ശേരി: ഭിന്നശേഷിക്കാരിയായ ഏഴാംക്ളാസ് വിദ്യാര്‍ഥിനി ഷാദിയയുടെ ആത്മകഥ ശ്രദ്ധേയമാകുന്നു. വൈകല്യത്തോടെ ജനിച്ച ഷാദിയ ഓര്‍മവെച്ച നാള്‍ മുതല്‍ താനുമായി ഇടപെട്ട സഹപ്രായക്കാരെയും മുതിര്‍ന്നവരെയും പഠിപ്പിച്ച അധ്യാപകരെയും ഉള്‍പ്പെടുത്തി തന്‍െറ ജീവിതാനുഭവങ്ങള്‍, ജീവിതത്തോടുള്ള കാഴ്ചപ്പാടുകള്‍ എന്നിവ വിവരിക്കുകയാണ് ആത്മകഥയില്‍. ജീവിതകഥ എഴുതാനുള്ള പ്രായമോ പക്വതയോ എത്തിയിട്ടില്ളെങ്കിലും ചലനപരിമിതി അനുഭവിക്കുകയും ജീവിതത്തിന്‍െറ നല്ളൊരു ഭാഗം മരുന്നും ആശുപത്രികളുമായി കഴിയേണ്ടിവരുകയും ചെയ്ത ഈ കുട്ടി ജീവിതത്തെ എത്ര ശുഭാപ്തിവിശ്വാസത്തോടെയാണ് സമീപിക്കുന്നതെന്ന് ആത്മകഥ വരച്ചുകാട്ടുന്നു. തന്നോട് സഹതാപം പ്രകടിപ്പിക്കുന്നത് തീരെ ഇഷ്ടപ്പെടാത്ത ഈ എഴുത്തുകാരി ഉപദേശങ്ങളെയും അത്തരത്തിലാണ് കാണുന്നത്. ‘ആരായുന്നവര്‍ക്കുമാത്രം നല്‍കിയാല്‍ മതി ഉപദേശം’ എന്നതാണ് ഷാദിയയുടെ നിലപാട്. എരവന്നൂര്‍ എ.യു.പി സ്കൂള്‍ വിദ്യാര്‍ഥിയായ ഷാദിയ പാലോളിത്താഴം അബ്ദുജബ്ബാറിന്‍െറയും സാജിതയുടെയും മകളാണ്. സുവൈബ, ഷാര്‍ജില ജാസ്മിന്‍, മുഹമ്മദ് സിനാന്‍ എന്നിവരാണ് സഹോദരങ്ങള്‍. കൊടുവള്ളി ബി.ആര്‍.സിയാണ് ഷാദിയയുടെ ആത്മകഥ ‘വായിച്ചുതുടങ്ങിയ പുസ്തകം’ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.