കോഴിക്കോട്: അനധികൃത പണമിടപാടുകാരന്‍ രേഖകള്‍ സഹിതം അറസ്റ്റില്‍. പന്തീരാങ്കാവ് കട്ടാര്‍കുട്ടി ബിജു ജോസഫിനെയാണ് ഓപറേഷന്‍ കുബേരയുടെ ഭാഗമായി നടക്കാവ് പൊലീസ് പിടികൂടിയത്. മക്കട കൊയമ്പുറത്ത് ഷീന ഷറഫ് നല്‍കിയ പരാതിയിലാണ് നടപടി. 2013 ഫെബ്രുവരിയില്‍ രണ്ടു ലക്ഷം രൂപ സ്ഥലത്തിന്‍െറ ആവശ്യത്തിനായി പരാതിക്കാരി കടം വാങ്ങിയിരുന്നു. അഞ്ചു ശതമാനം മാസപ്പലിശയും 60 ശതമാനം വാര്‍ഷിക പലിശയും ആവശ്യപ്പെട്ടെന്നും മൊത്തം മൂന്നു ലക്ഷത്തിലധികം രൂപ പലതവണയായി കൊടുത്തിട്ടും രേഖകള്‍ വിട്ടുകൊടുക്കാതെ കേസ് കൊടുത്ത് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പണം നല്‍കുമ്പോള്‍ വാങ്ങിയ ബ്ളാങ്ക് ചെക് ഉപയോഗിച്ച് കോഴിക്കോട് നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ആറു ലക്ഷം രൂപക്ക് ചെക് കേസ് നല്‍കി. 2015 ആഗസ്റ്റ് 11ന് ഷീന സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിക്കാരിയെക്കൊണ്ട് പലതവണ പൊലീസ് വിളിപ്പിച്ചെങ്കിലും ഒഴിഞ്ഞുമാറിയ പ്രതി ഒടുവില്‍ അഞ്ചു ലക്ഷം രൂപയുമായി വന്നാല്‍ രേഖകള്‍ കൈമാറാമെന്ന് പറഞ്ഞു. എരഞ്ഞിപ്പാലം ജങ്ഷനില്‍ പണം വാങ്ങാന്‍ രേഖകളുമായത്തെിയപ്പോഴാണ് പിടിയിലായത്. നഗരത്തിലെ പ്രധാന അനധികൃത പണമിടപാടുകാരനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. കല്ലായി റോഡ് ഭാഗത്ത് പേപ്പര്‍ പള്‍പ്പ് നിര്‍മാണ സ്ഥാപനം നടത്തിവരുകയാണ്. ഇന്ന് നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതിയില്‍ ഹാജരാക്കും. നടക്കാവ് എസ്.ഐ ഗോപകുമാര്‍, എസ്.ഐ കാര്‍ത്തികേയന്‍, എസ്.ഐ ആനന്ദന്‍, എ.എസ്.ഐമാരായ കെ. ശ്രീനിവാസന്‍, എ. അനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുരളീധരന്‍, കെ. ധനേഷ്കുമാര്‍, മനോജ് എന്നിവരടങ്ങിയ സംഘം ഒരാഴ്ചയോളം നടത്തിയ ശ്രമത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.