മങ്കയത്തെ യുവാവിന്‍െറ കൊലപാതകം; ജീവനോടെ കത്തിച്ചതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ബാലുശ്ശേരി: മങ്കയത്ത് കൊല്ലപ്പെട്ട അജ്ഞാത യുവാവിനെ ജീവനോടെ കത്തിച്ചതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കിനാലൂര്‍ എസ്റ്റേറ്റിലെ മങ്കയം നട്ടമ്പാറച്ചാലില്‍ റബര്‍ തോട്ടത്തില്‍ തിങ്കളാഴ്ച രാവിലെയാണ് യുവാവിന്‍െറ മൃതദേഹം കണ്ടത്തെിയത്. തലക്ക് പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. അബോധാവസ്ഥയിലായപ്പോള്‍ മരിച്ചെന്നു കരുതി മുഖം കത്തിച്ച് വികൃതമാക്കാന്‍ ശ്രമിച്ചപ്പോഴായിരിക്കും മരണമെന്ന് ഊഹിക്കുന്നു. മൃതദേഹം കാണപ്പെട്ട സ്ഥലത്തുനിന്ന് അരക്കിലോമീറ്റര്‍ അകലെ റോഡില്‍ രക്തക്കറയും മുളകുപൊടിയും കണ്ടത്തെിയിരുന്നു. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. മങ്കയം മരുതിന്‍ചുവട്ടില്‍ ഭാഗത്ത് ശീട്ടുകളി സംഘം എത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ചാരായവില്‍പനയും ഇവിടങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്നതായി പരാതിയുണ്ട്. ബാലുശ്ശേരി സി.ഐ കെ.കെ. വിനോദനാണ് അന്വേഷണ ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.