ഇരുവഴിഞ്ഞിപ്പുഴയിലെ മാലിന്യം നീക്കിത്തുടങ്ങി

മുക്കം: ഇരുവഴിഞ്ഞിപ്പുഴയെ സംരക്ഷിക്കുന്നതിനായി മുക്കം എം.എ.എം.ഒ കോളജിലെ എന്‍.എസ്.എസ് യൂനിറ്റിന്‍െറ ‘എന്‍െറ പുഴ എന്‍െറ ജീവന്‍’ പദ്ധതിക്ക് മികച്ചതുടക്കം. പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച മുതല്‍ ഇരുവഴിഞ്ഞിപ്പുഴയിലെ മാലിന്യങ്ങള്‍ നീക്കിത്തുടങ്ങി. എന്‍.എസ്.എസ് വളന്‍റിയര്‍മാരുടെ നേതൃത്വത്തില്‍ മൂന്നു തോണികളിലായാണ് പുഴയില്‍ അടിഞ്ഞുകൂടിയ മാലിന്യം പുറത്തെടുക്കുന്നത്. കൂടാതെ, ഇരുകരകളിലും താമസിക്കുന്നവരുടെ വിവരശേഖരണവും തുടങ്ങിയിട്ടുണ്ട്. ഇതിനായി 30 വീതം വളന്‍റിയര്‍മാര്‍ ഇരുകരകളിലുമായി സര്‍വേ തുടങ്ങി. ആറു ദിവസങ്ങളിലായി പുഴയുടെ മുക്കം വെന്‍റ് പൈപ്പ് പാലം മുതല്‍ കൂളിമാട് വരെ ഏതാണ്ട് ഏഴു കിലോമീറ്റര്‍ ശുചീകരിക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനം. ആദ്യദിനമായ ഞായറാഴ്ച ഉച്ചവരെ വെന്‍റ് പൈപ്പ് പാലം മുതല്‍ ചോണാട് വരെ ഒന്നര കിലോമീറ്റര്‍ ശുചീകരിച്ചു. പ്ളാസ്റ്റിക് കുപ്പികളടക്കം 10 ചാക്കിലേറെ മാലിന്യം പുറത്തെടുത്തു. പരിപാടി സി. മോയിന്‍കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ വി. കുഞ്ഞന്‍ അധ്യക്ഷത വഹിച്ചു. സി.ഡബ്ള്യൂ.ആര്‍.ഡി.എം ശാസ്ത്രജ്ഞന്‍ മാധവന്‍ കോമ്മത്ത്, സി.കെ. കാസിം, സാറ ടീച്ചര്‍, വി. ജാഫര്‍, എ.കെ. മുജീബ്, എ. ലുഖ്മാന്‍ എന്നിവര്‍ സംസാരിച്ചു. മാലിന്യ നിക്ഷേപത്താലും അനിയന്ത്രിത മണല്‍വാരലിനാലും അനുദിനം ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുന്ന പുഴയെ സംരക്ഷിക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടിയാണ് ‘എന്‍െറ പുഴ എന്‍െറ ജീവന്‍’ എന്ന പദ്ധതിയുമായി വിദ്യാര്‍ഥികള്‍ രംഗത്തത്തെിയത്്. പുഴ ശുചീകരണത്തോടൊപ്പം പരിസരവീടുകളിലെ കിണര്‍ വെള്ള പരിശോധന, ജാഗ്രതാസമിതി രൂപവത്കരണം, കരയിടിച്ചില്‍ തടയുന്നതിനുള്ള മുളനടീല്‍, മാലിന്യശേഖരണം, ശൗചാലയ നിര്‍മാണം തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളും ഇതോടൊന്നിച്ച് നടക്കും. കോഴിക്കോട് സി.ഡബ്ള്യൂ.ആര്‍.ഡി.എം, ഗ്രീന്‍ കെയര്‍ മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ മുതലായവയുടെ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT