വിഭാഗീയത: തിരുവമ്പാടിയില്‍ യൂത്ത് ലീഗ് ഭാരവാഹികളെ നീക്കി

തിരുവമ്പാടി: തിരുവമ്പാടിയില്‍ ലീഗിലെ വിഭാഗീയത രൂക്ഷമായി തുടരവെ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളെ ലീഗ് പഞ്ചായത്ത് നേതൃത്വം നീക്കി. യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഇ.കെ. റിസ്വാന്‍, ട്രഷറര്‍ റിയാസ് തവരയില്‍ എന്നിവരെ സ്ഥാനത്തുനിന്ന് നീക്കിയതായി ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് മുഹമ്മദ് കീഴെപ്പാട്ട് അറിയിച്ചു. പാര്‍ട്ടി വിരുദ്ധ സമാന്തര പ്രവര്‍ത്തനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം, സംഘടനയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി പഞ്ചായത്ത് നേതൃത്വം തുടരുന്നതെന്ന് ഇ.കെ. റിസ്വാനും റിയാസ് തവരയിലും ആരോപിച്ചു. പാര്‍ട്ടി സ്ഥാനങ്ങളില്‍ ഒരുവിഭാഗത്തെ മാത്രം തിരുകി ക്കയറ്റാനാന്ന് നീക്കം നടക്കുന്നത്. ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി യൂത്ത് ലീഗ് പഞ്ചായത്ത് കൗണ്‍സിലറാകുന്നത് നേതാക്കളുടെ നിലവാരത്തകര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പഞ്ചായത്ത് ലീഗ് നേതൃത്വത്തിന്‍െറ നിലപാടിനെതിരെ യൂത്ത് ലീഗ് ശാഖ കമ്മിറ്റികള്‍ വിളിച്ച് ചേര്‍ക്കുമെന്നും നീക്കംചെയ്യപ്പെട്ട ഭാരവാഹികള്‍ പറഞ്ഞു. മന്ത്രി പി.കെ. കുഞ്ഞാലികുട്ടിയുടെ രാഷ്ട്രീയ വിശദീകരണ യാത്ര ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗവും പരാജയമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT