കോഴിക്കോട്: 74 ജനറല്‍ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹിപ്പട്ടിക കെ.പി.സി.സി നേതൃത്വം പ്രഖ്യാപിച്ചു. പുന$സംഘടനാ സമിതി ശിപാര്‍ശ ചെയ്തവരെയാണ് ഭാരവാഹികളായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നാമനിര്‍ദേശം ചെയ്തതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. ആറ് വൈസ് പ്രസിഡന്‍റുമാരും ട്രഷററും 74 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് പുതിയ പട്ടിക. പുതുമുഖങ്ങളാണ് കൂടുതല്‍. ഐ.എന്‍.ടി.യു.സി ഉള്‍പ്പെടെയുള്ള പോഷകസംഘടനകള്‍ക്കും പ്രാതിനിധ്യമുണ്ട്. കെ.സി. അബു പ്രസിഡന്‍റായ കമ്മിറ്റിയില്‍ പുതിയ വൈസ് പ്രസിഡന്‍റുമാരായി ഇ.വി. ഉസ്മാന്‍കോയ, അഡ്വ. ഇ. നാരായണന്‍ നായര്‍, പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ്, അന്നമ്മ മാത്യു, പി.കെ. ഹബീബ്, കെ.സി. ബാലകൃഷ്ണന്‍ എന്നിവരെയും ട്രഷററായി ഗണേശ് ബാബുവിനെയും നിയമിച്ചു. ജനറല്‍ സെക്രട്ടറിമാര്‍: കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, എം.കെ. അബ്ദുല്‍ സമദ്, എന്‍.പി. ബാലന്‍ മാസ്റ്റര്‍, ആവോലം രാധാകൃഷ്ണന്‍, പി.പി. കുഞ്ഞായിന്‍, ടി.കെ. രാജേന്ദ്രന്‍, ഫിലിപ്പ് പാമ്പാറ, ഇ.എം. ജയപ്രകാശ്, പ്രമോദ് കക്കട്ടില്‍, പി. ശ്രീനിവാസന്‍, കെ.പി. കരുണന്‍, അഗസ്റ്റിന്‍ കാരക്കട, മഠത്തില്‍ നാണു മാസ്റ്റര്‍, പി.എം. അബ്ദുറഹ്മാന്‍, ദിനേശ് പെരുമണ്ണ, സത്യന്‍ കടിയങ്ങാട്, നിജേഷ് അരവിന്ദ്, രമേശ് നമ്പിയത്ത്, മുനീര്‍ ഇറവത്ത്, കെ.കെ. വിനോദ്, ഭരതന്‍ മാസ്റ്റര്‍, മുഹമ്മദ് ഹസന്‍, സി.ജെ. ആന്‍റണി, എസ്.കെ. അബൂബക്കര്‍, മഠത്തില്‍ ശ്രീധരന്‍, തസ്വീര്‍ ഹസന്‍, സുരേഷ് കിച്ചെമ്പ്ര, വിനോദ് പടനിലം, ഹേമലത വിശ്വനാഥ്, എം.പി. ജനാര്‍ദനന്‍, ടി. കേളു, അഡ്വ. കെ. വിജയന്‍, ടി.വി. സുധീര്‍കുമാര്‍, കെ.പി. നിഷാദ്, ഇ. അശോകന്‍, ഇ.വി. വാസു മാസ്റ്റര്‍, മാക്കൂല്‍ കേളപ്പന്‍, ബാബു പൈക്കാട്ട്, യു.കെ. പ്രസീദ്കുമാര്‍, അഡ്വ. കെ.പി. നിധീഷ്, ചോലയ്ക്കല്‍ രാജേന്ദ്രന്‍, പി.വി. അബ്ദുല്‍ കബീര്‍, ബാബു ഒഞ്ചിയം, ഐഷക്കുട്ടി സുല്‍ത്താന്‍, അബ്ദുല്‍ റഹ്മാന്‍ ഇടക്കുനി, അഡ്വ. എ.ഇ. മാത്യു, ശശിധരന്‍ കരിമ്പനപാലം, എ.എം. വിജയകുമാര്‍, കളരിയില്‍ രാധാകൃഷ്ണന്‍, യു.പി. ബാലകൃഷ്ണന്‍, കെ. മാധവി, എം.സി. സുധാമണി, കാവില്‍ രാധാകൃഷ്ണന്‍, സി. രവീന്ദ്രന്‍, പി. മമ്മദ്കോയ (മമ്മ), കെ.എ. ഗംഗേഷ്, മോഹനന്‍ പാറക്കടവ്, പി.സി. ഹബീബ് തമ്പി, സന്തോഷ് തിക്കോടി, ജോര്‍ജ് കോച്ചേരി, വി.പി. ഭാസ്കരന്‍, കെ.ടി. ജയലക്ഷ്മി, സുനില്‍ മടപ്പള്ളി, ഇ.എം. ഗിരീഷ്കുമാര്‍, പി. രാധാകൃഷ്ണന്‍, കളത്തില്‍ പീതാംബരന്‍, വി. സമീജ്, കെ.ജെ. പോള്‍, ഷെറിന്‍ ബാബു, പി.വി. ബിനീഷ്കുമാര്‍, ഐ.പി. രാജേഷ്, ചെരണ്ടത്തൂര്‍ ശ്രീധരന്‍ മാസ്റ്റര്‍, സി.വി. കുഞ്ഞികൃഷ്ണന്‍, പി. കുഞ്ഞിമൊയ്തീന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.