കുറ്റ്യാടി ജലസേചന കനാല്‍ 20ന് തുറക്കും

കോഴിക്കോട്: ഡാം തുറന്ന് ജനുവരി 20 മുതല്‍ ജലവിതരണം നടത്താന്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കുറ്റ്യാടി ജലസേചനപദ്ധതി ഉപദേശകസമിതി യോഗത്തില്‍ തീരുമാനമായി. വലതുകര മെയിന്‍ കനാലിലേക്കായിരിക്കും ആദ്യം ജലവിതരണം നടത്തുക. ഇടതുകര മെയിന്‍കനാല്‍ ഫെബ്രുവരി ഒന്നിന് തുറക്കും. കനാല്‍ ഭൂമിയും ബണ്ടുകളും കൈയേറുന്നതിനും നശിപ്പിക്കുന്നതിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കനാലില്‍ ജലവിതരണസമയത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കര്‍ശനനടപടിയെടുക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ചെലവാകാത്ത തുക സ്പില്‍വേയില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം ചെലവഴിക്കാന്‍ യോഗം തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി കനാല്‍ വൃത്തിയാക്കുന്നത് പുരോഗമിക്കുകയാണ്. യോഗത്തില്‍ കുറ്റ്യാടി ജലസേചന പദ്ധതി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.എന്‍. സുഗതന്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.