വടകര ബസ്സ്റ്റാന്‍ഡിന്‍െറ കോണ്‍ക്രീറ്റ് അടര്‍ന്നുവീണു

വടകര: പുതിയ ബസ്സ്റ്റാന്‍ഡിന്‍െറ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണു. പരിസരത്ത് ആളില്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. കടല വറുത്ത് വില്‍ക്കുന്നവര്‍ നില്‍ക്കുന്നതിന്‍െറ നേരെ മുകളിലെ ഭാഗമാണ് അടര്‍ന്നുവീണത്. കടല വില്‍പനക്കാരുടെ സ്റ്റാന്‍ഡ് തകര്‍ന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഉച്ചവെയില്‍ സമയത്ത് തിരുവള്ളൂര്‍ ഭാഗത്തേക്ക് ബസ് കാത്തുനില്‍ക്കുന്നവര്‍ കൂട്ടത്തോടെ കയറിനില്‍ക്കുന്ന സ്ഥലമാണിത്. കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്‍റര്‍ ഇതിനോടു ചേര്‍ന്നുള്ള മുറിയിലാണ്. ഇവിടെ നിന്നും കെ.എസ്.ആര്‍.ടി.സി ഓഫിസ് മാറ്റാനുണ്ടായ കാരണം തന്നെ നേരത്തെ മേല്‍ക്കൂര അടര്‍ന്നുവീഴുന്നത് പതിവായതാണ്. പുതിയ ബസ്സ്റ്റാന്‍ഡ് പൂര്‍ണമായും നവീകരിക്കുന്നതിനെ കുറിച്ച് പറയാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും നടപടി എങ്ങുമത്തൊതെ കിടക്കുകയാണ്. ഉടന്‍ അറ്റകുറ്റപണികള്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.