കാട്ടുപൂച്ച കെണിയില്‍ കുടുങ്ങി

വടകര: വളര്‍ത്തുകോഴികള്‍ നഷ്ടപ്പെടുന്നത് ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഒരുക്കിയ കെണിയില്‍ കാട്ടുപൂച്ച കുടുങ്ങി. ചോറോട് സര്‍വിസ് സഹകരണബാങ്കിനു പിറകുവശത്തെ കോറോത്ത് കുഞ്ഞിക്കണ്ണന്‍െറ വീട്ടുവളപ്പില്‍ സ്ഥാപിച്ച കൂട്ടിലാണ് കാട്ടുപൂച്ച അകപ്പെട്ടത്. ഈ പ്രദേശത്തു നിന്നു വളര്‍ത്തുകോഴികള്‍ നിരന്തരം നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് കൂട് സ്ഥാപിച്ചത്. തിങ്കളാഴ്ച രാവിലെയാണ് കൂട്ടിനുള്ളില്‍ കുറുക്കനെക്കാള്‍ വലുപ്പമുള്ള കാട്ടുപൂച്ചയെ കാണുന്നത്. കാട്ടുപൂച്ച കെണിയിലായ വാര്‍ത്തയറിഞ്ഞ് നാടിനെ നാനാഭാഗത്തുനിന്നും നിരവധിപേരത്തെി. കൂട്ടിനടുത്തേക്കു എത്തുന്നവര്‍ക്കുനേരെ ശൗര്യത്തോടെ പാഞ്ഞടുക്കുകയാണ് പൂച്ച. വൈകീട്ടോടെ നാട്ടുകാര്‍ പൂച്ചയെ കുറ്റ്യാടി ഫോറസ്റ്റ് ഓഫിസിലത്തെിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.