കോഴിക്കോട്: ഞെളിയന്‍പറമ്പ് അറ്റകുറ്റപ്പണിയുടെ പേരില്‍ കോര്‍പറേഷന് കോടികളുടെ ബാധ്യത ബാക്കിയായത് വന്‍വീഴ്ചയാണെന്ന വിമര്‍ശവുമായി മുന്‍മേയറും ഇടത് കൗണ്‍സിലറുമായ തോട്ടത്തില്‍ രവീന്ദ്രന്‍. 2,39,54,529 രൂപക്ക് പകരം 5,44,10,686 രൂപ കരാറുകാരന് നല്‍കാനാണ് ഹൈകോടതി നിയോഗിച്ച മധ്യസ്ഥന്‍ മുഖേന തീരുമാനമായത്. 2006ലാണ് കരാറുകാരന്‍ കോടതിയെ സമീപിച്ചിരുന്നത്. ഇതുസംബന്ധിച്ച് ആവശ്യമായ രേഖകള്‍പോലും കോടതിയില്‍ സമര്‍പ്പിക്കാന്‍ കോര്‍പറേഷന് സാധിച്ചില്ളെന്നത് ഗൗരവമായി കാണണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കിയതുമുതല്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. ടെന്‍ഡറില്‍ പറഞ്ഞതിലധികം പ്രവൃത്തികള്‍ ചെയ്തുവെന്നു ചൂണ്ടിക്കാട്ടി കരാറുകാരന്‍ നല്‍കിയ കേസ് കോര്‍പറേഷന്‍ ശ്രദ്ധിക്കാതിരുന്നതാണ് പിന്നീട് വലിയ ബാധ്യതക്ക് ഇടയാക്കിയത്. ആരുടെ ഭാഗത്താണ് വീഴ്ചയെന്ന് കണ്ടത്തെി അവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണം. ഇത് പരിശോധിക്കാന്‍ കൗണ്‍സില്‍കമ്മിറ്റി രൂപവത്കരിക്കണമെന്ന് മുസ്ലിം ലീഗിലെ സി. അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കകം സെക്രട്ടറിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ മേയര്‍ ആവശ്യപ്പെട്ടു. ഇത് കൗണ്‍സിലില്‍ വെക്കുമെന്നും മേയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.