കൃഷ്ണയ്യര്‍ ജന്മശതാബ്ദി കെട്ടിടം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക ജന്മശതാബ്ദി കെട്ടിടം ഡിസംബര്‍ 22ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണ് കൃഷ്ണയ്യര്‍. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ കെട്ടിടത്തിന്‍െറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കെ. ദാസന്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് രണ്ടര കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. ആറ് ക്ളാസ്മുറികള്‍, ആറ് ലാബുകള്‍ എന്നിവയും പ്രിന്‍സിപ്പല്‍ മുറി, സ്റ്റാഫ് മുറി എന്നിവ ഉള്‍പ്പെടെ മറ്റ് അഞ്ച് മുറികളുമുണ്ട്. പ്ളസ് ടു വിഭാഗമാണ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക. കഴിഞ്ഞവര്‍ഷം നവംബര്‍ 28നാണ് കെട്ടിടനിര്‍മാണം തുടങ്ങിയത്. ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തീകരിച്ചു. ഉരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാതാക്കള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.