വടകര: ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ സ്ത്രീ സൗഹൃദ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെന്നും അല്ലാത്തവരെന്നും വേര്‍തിരിക്കുന്ന ജില്ലാ പൊലീസ് ക്രൈംബ്രാഞ്ചിന്‍െറ നടപടിക്കെതിരെ മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) രംഗത്ത്. നടപടി പ്രതിഷേധാര്‍ഹമാണെന്ന് യൂനിയന്‍ പ്രസ്താവനയില്‍ അറിയിച്ചു. താലൂക്കിലാകെ ആയിരക്കണക്കിന് ഓട്ടോറിക്ഷ തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. പൊതുവെ സ്ത്രീകളോടും സമൂഹത്തോടും ഉത്തരവാദിത്തമുള്ളവരാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍. സ്ത്രീകള്‍ക്കെതിരെ ഏതെങ്കിലും രീതിയില്‍ അതിക്രമം നടന്നതായി വടകരയിലെവിടെയും അടുത്തകാലത്തൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊതുസമൂഹത്തോട് വളരെ സൗഹൃദത്തിലും ഉത്തരവാദിത്തത്തിലും ജോലിചെയ്യുന്നതിനാണ് യൂനിയന്‍ തൊഴിലാളികളെ സജ്ജരാക്കുന്നത്. ഇതിനുള്ള ഉദാഹരണമാണ്, സ്വര്‍ണാഭരണവും പണവും മറ്റുരേഖകളും കളഞ്ഞുകിട്ടുമ്പോള്‍ യൂനിയന്‍ ഓഫിസിലത്തെിക്കുകയും തിരികെ നല്‍കി മാതൃകയുമാവുന്നത്. ഈ സാഹചര്യത്തില്‍ വളരെ കുറച്ചുപേരെ സ്ത്രീസൗഹൃദക്കാരായി തെരഞ്ഞെടുത്ത് പ്രത്യേക സ്റ്റിക്കര്‍ പതിക്കുന്ന നടപടി തൊഴിലാളികളില്‍ ഭൂരിപക്ഷത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് സി.ഐ.ടി.യു കുറ്റപ്പെടുത്തുന്നു. തൊഴിലാളികളുടെ നിലവാരം ഉയര്‍ത്താനുള്ള പഠനക്ളാസുകള്‍ നടത്തുന്നതിന് യൂനിയന്‍ എതിരല്ല. വടകരയിലുള്‍പ്പെടെ വനിതാ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ ജോലിക്ക് കൊണ്ടുവരുന്നതിനെയും സ്വാഗതം ചെയ്യും. ബഹുഭൂരിപക്ഷം ഓട്ടോതൊഴിലാളികളെയും അധിക്ഷേപിക്കുന്ന പൊലീസ് നടപടിയില്‍ നിന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഒഴിവാകണമെന്ന് യൂനിയന്‍ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വ. ഇ. നാരായണന്‍ അധ്യക്ഷതവഹിച്ചു. കെ.വി. രാമചന്ദ്രന്‍, പുതുശേരി രാജന്‍, എ. സതീശന്‍, വി. രമേശന്‍, കെ. മഷ്ഹൂദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.