വിദേശ പ്രതിനിധികള്‍ അയല്‍ക്കൂട്ടം സന്ദര്‍ശിച്ചു

താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് പയോണ പട്ടികവര്‍ഗ കോളനിയിലെ പ്രിയം പട്ടികവര്‍ഗ അയല്‍ക്കൂട്ടം യൂറോപ്യന്‍ രാഷ്ട്രമായ ലിത്വാനിയയില്‍നിന്നുള്ള ലിന, വ്ളാഡസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് പ്രതിനിധി അബ്ദുല്‍ നിസാര്‍ എന്നിവര്‍ പഠനത്തിന്‍െറ ഭാഗമായി സന്ദര്‍ശിച്ചു. കുടുംബശ്രീ സംസ്ഥാന മിഷനില്‍ എത്തിയ ഇവര്‍ കുന്ദമംഗലത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍െറ സഹകരണത്തോടെ കുടുംബശ്രീ പ്രസ്ഥാനത്തിന്‍െറ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നേരില്‍ കണ്ട് മനസ്സിലാക്കുന്നതിന്‍െറ ഭാഗമായാണ് പട്ടികവര്‍ഗ അയല്‍ക്കൂട്ടം സന്ദര്‍ശിച്ചത്. സി.ഡി.എസ് ചെയര്‍പേഴ്സന്‍ ഹേമലത, യു.പി വാര്‍ഡ് മെംബര്‍ ജയശ്രീ സജി, സി.ഡി.എസ് മെംബര്‍ ഉമൈബ സിദ്ദീഖ്, എ.ഡി.എസ് അംഗങ്ങള്‍, പട്ടികവര്‍ഗ കോളനിയിലെ ഉഷ, ശാന്ത എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.