വീടിന്‍െറ വാതില്‍ തകര്‍ത്ത് 20 പവന്‍ മോഷ്ടിച്ചു

കോഴിക്കോട്: വീടിന്‍െറ പിന്‍വാതില്‍ തകര്‍ത്ത് 20 പവന്‍ മോഷ്ടിച്ചു. കരിക്കാംകുളം ഗാന്ധി ആശ്രമത്തിനടുത്ത് എടച്ചേരി പറമ്പത്ത് ഉമാദേവിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. വൈകീട്ട് 6.30നും 10നും ഇടയിലാണ് സംഭവമെന്നാണ് വിലയിരുത്തല്‍. വീട്ടുകാര്‍ തിരിച്ചത്തെിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 3,65,000 രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കളവ് പോയത്. നടക്കാവ് പൊലീസ് സ്ഥലത്തത്തെി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധന്‍ എസ്.വി. വത്സരാജ്, ശ്രീജയ എന്നിവര്‍ വീട്ടിലത്തെി തെളിവെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.