കോഴിക്കോട്: ഭക്ഷ്യസാധനങ്ങളില്‍ രുചിക്ക് ചേര്‍ക്കുന്ന അജിനൊമോട്ടോ പോലുള്ളവ നിരോധിക്കാതെ കച്ചവടക്കാരെ പിഴ ചുമത്തുന്ന രീതി അംഗീകരിക്കാനാവില്ളെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. രാസവസ്തുക്കളുപയോഗിക്കുന്ന ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാതിരിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെങ്കിലും വീടുകളിലും വിവാഹ പാര്‍ട്ടികളിലും മറ്റു ആഘോഷങ്ങളിലും സ്ത്രീകളും കുട്ടികളും അറിയാതെ ഇത്തരം ഭക്ഷണം കഴിക്കുന്നു. ആരോഗ്യപൂര്‍ണമായ ഭക്ഷണം പൊതുജനങ്ങള്‍ക്ക് ലഭിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ രാസപദാര്‍ഥങ്ങളും കീടനാശിനികളും പൂര്‍ണമായി നിരോധിക്കാന്‍ ആര്‍ജവം കാണിക്കണം. ഇതിനുവേണ്ടി എല്ലാവിധ പിന്തുണയും സഹായവും സംഘടന നല്‍കും. സംസ്ഥാന ജന. സെക്രട്ടറി മൊയ്തീന്‍കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ പ്രകാശ് സാമി തൃശൂര്‍, ഷിജു എറണാകുളം, മുഹമ്മദ് റാഫി പാലക്കാട്, ഹബീബ് അഹ്മദ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ ഭാരവാഹികള്‍: സുമേഷ് ഗോവിന്ദ് (രക്ഷാധികാരി), മുഹമ്മദ് സുഹൈല്‍ (പ്രസി), മുഹമ്മദ് അബ്ദുല്‍ഹഖ് (കോയമോന്‍-വര്‍ക്കിങ് പ്രസി), ബി.കെ. കുഞ്ഞഹമ്മദ്, അശോകന്‍ കൂടരഞ്ഞി, ഹസൈനാര്‍ രാമനാട്ടുകര (വൈ.പ്രസി), എന്‍. സുഗുണന്‍ (ജന.സെക്ര), അഷറഫ് കുന്ദമംഗലം, വേണുഗോപാല്‍ വടകര, ഇസ്മാഈല്‍ ബാലുശ്ശേരി, ഇ.പി. അബൂബക്കര്‍ (ജോ. സെക്ര), അബ്ദുള്‍ നസീര്‍ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.