വില്ളേജ് ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന; ക്രമക്കേട് കണ്ടത്തെി

കോഴിക്കോട്: ജില്ലയിലെ ഒമ്പത് വില്ളേജ് ഓഫിസുകളില്‍ വിജിലന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടത്തെി. പുതുപ്പാടി, ഫറോക്ക്, തലക്കുളത്തൂര്‍, വളയനാട്, കച്ചേരി, മുക്കം, പുത്തൂര്‍, പെരുവയല്‍, ചേലേമ്പ്ര (മലപ്പുറം) വില്ളേജ് ഓഫിസുകളിലായിരുന്നു പരിശോധന. സേവനാവകാശനിയമം നിലവില്‍ വന്നിട്ടും അപേക്ഷകര്‍ക്ക് യഥാസമയം പരാതികളില്‍ പരിഹാരം ലഭിക്കുന്നില്ല, ഒണ്‍ലൈന്‍ വഴി നല്‍കിയ അപേക്ഷകള്‍ പോലും കാണുന്നില്ളെന്ന് പറഞ്ഞ് പരാതിക്കാരെ തിരിച്ചയക്കുന്നു, പരാതികള്‍ സ്വീകരിക്കുമ്പോള്‍ രശീതി നല്‍കുന്നില്ല, റവന്യൂ റിക്കവറി നടപടികളില്‍ ആളും തരവും നോക്കി കാലതാമസം വരുത്തുന്നു, രജിസ്റ്റര്‍ ചെയ്ത ഭൂമി യഥാസമയം പോക്കുവരവ് നടത്തുന്നില്ല, പിരിച്ചെടുക്കുന്ന പണം ഉദ്യോഗസ്ഥര്‍ കൈയില്‍വെച്ച ശേഷം ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ട്രഷറിയില്‍ അടക്കുന്നത് തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് വിജിലന്‍സ് കണ്ടത്തെിയത്. പരിശോധന നടത്തിയ ഒമ്പത് വില്ളേജ് ഓഫിസുകളിലും സമാനമായ രീതിയിലുള്ള ചട്ടലംഘനങ്ങളാണ് കണ്ടത്തെിയതെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. ‘ഓപറേഷന്‍ ഗ്രാമ’ എന്ന പേരില്‍ സംസ്ഥാനവ്യാപകമായി വില്ളേജ് ഓഫിസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും നടത്തിയത്. വിജിലന്‍സ് ഡിവൈ.എസ്.പിമാരായ അശ്വകുമാര്‍, കെ. അഷ്റഫ് എന്നിവരുടെ നേതൃത്വത്തില്‍ വി.എം. അബ്ദുല്‍വഹാബ്, എന്‍. ഗണേഷ്കുമാര്‍, കെ.ജി. പ്രവീണ്‍, ധനഞ്ജയബാബു, മൂസ വള്ളിക്കാടന്‍, ചന്ദ്രമോഹന്‍ എന്നിവരാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.