മുക്കം: അപകടസാധ്യത കണക്കിലെടുത്ത് മുക്കത്ത് മൂന്നു തണല്‍മരങ്ങള്‍ മുറിച്ചുമാറ്റി. മീഞ്ചന്ത സ്കൂളില്‍ തെങ്ങ് കടപുഴകി വിദ്യാര്‍ഥി മരിക്കാനിടയായ സാഹചര്യത്തിലും സ്കൂള്‍ ബസിന് മുകളില്‍ മരംവീണ് അപകടം നടന്ന സാഹചര്യത്തിലും ലഭിച്ച നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് സംസ്ഥാനപാതയോരത്തെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ അഗസ്ത്യന്‍മൂഴി അങ്ങാടിക്കുസമീപത്തെ മൂന്നു കൂറ്റന്‍ മരങ്ങളാണ് തിങ്കളാഴ്ച മുറിച്ചുമാറ്റാന്‍ തുടങ്ങിയത്. നിരവധി വിദ്യാര്‍ഥികളടക്കം യാത്ര ചെയ്യുന്ന ഈ റൂട്ടില്‍ മരക്കൊമ്പുകള്‍ മുറിഞ്ഞുവീണ് അപകടങ്ങള്‍ പതിവായിരുന്നു. മരങ്ങള്‍ പൊട്ടിവീണ് ഗതാഗതതടസ്സവും ഇവിടെ പതിവായിരുന്നു.ഈ സാഹചര്യത്തിലാണ് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കിയത്. ഏറെനാള്‍ മുമ്പ് നല്‍കിയ നിര്‍ദേശമായിരുന്നെങ്കിലും കരാറുകാരന്‍ സമയബന്ധിതമായി പ്രവൃത്തി നടത്താത്തതിനാല്‍ നീളുകയായിരുന്നു. അപകടമുണ്ടായാല്‍ അതിന്‍െറ ഉത്തരവാദിത്തം കരാറുകാരനായിരിക്കുമെന്ന അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തിങ്കളാഴ്ച മരം മുറിക്കാന്‍ കരാറുകാരന്‍ എത്തിയത്. അതേസമയം, മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ പരിസ്ഥിതി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. സുരക്ഷിതയാത്രക്ക് ഭീഷണിയാവുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ ദുരുപയോഗം ചെയ്യുന്നതരത്തില്‍ വ്യാപകമായി തണല്‍മരങ്ങള്‍ മുറിച്ചുമാറ്റുന്നതാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ എതിര്‍പ്പിനിടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.