കൊടുവള്ളി: മഴയും വെയിലുമേല്‍ക്കാതെ സ്വന്തം വീട്ടില്‍ കൂടണയാന്‍ മോഹങ്ങളേറെയുള്ള സഹപാഠികള്‍ക്ക് സ്നേഹവീടൊരുക്കാനുള്ള യത്നത്തിലാണ് എളേറ്റില്‍ എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ‘ലിറ്റില്‍ ഹോപ്പി’ന്‍െറ ആഭിമുഖ്യത്തിലാണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് വീടൊരുക്കുന്നത്. സ്കൂളിലെ വിദ്യാര്‍ഥികളില്‍ സ്വന്തമായി വീടില്ലാത്തവരെ കണ്ടത്തെുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. മുപ്പതോളം അപേക്ഷകള്‍ ലഭിച്ചു. അപേക്ഷകരായ വിദ്യാര്‍ഥികളുടെ വീടുകള്‍ അധ്യാപകരും വിദ്യാര്‍ഥികളും സന്ദര്‍ശിച്ച് നടത്തിയ വിവരശേഖരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഒരു വീട് തെരഞ്ഞെടുത്തത്. ഏഴരസെന്‍റ് സ്ഥലം സുമനസ്സുകള്‍ വാങ്ങിനല്‍കി. അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് വീടുവെക്കാന്‍ പദ്ധതിയും ആവിഷ്കരിച്ചു. വിദ്യാര്‍ഥികള്‍ നാലുലക്ഷം രൂപ സമാഹരിച്ചു. അധ്യാപകരും പൂര്‍വവിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് നാലുലക്ഷം സമാഹരിച്ചു. വീടിന്‍െറ തറക്കല്ലിടല്‍ കര്‍മം വി.എം. ഉമ്മര്‍മാസ്റ്റര്‍ എം.എല്‍.എ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് അംഗവുമായ എം.എ. ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സ്ഥലത്തിന്‍െറ രേഖ സ്കൂള്‍ മാനേജര്‍ ഹബീബുറഹ്മാന്‍ ലിറ്റില്‍ ഹോപ്പ് കണ്‍വീനര്‍ ആര്‍.കെ. ഫസലുല്‍ ബാരിക് കൈമാറി. കെ.കെ. അബ്ദുല്‍ ജബ്ബാര്‍, എം.എസ്. മുഹമ്മദ്, സി. പോക്കര്‍, തോമസ് മാത്യു, സി. സുബൈര്‍, കെ.പി. മുഹമ്മദ്, പി.കെ. അബ്ദുല്‍ ജലീല്‍, പി.ഡി. അബ്ദുറഹിമാന്‍കുട്ടി, പി.എം. അബ്ദുല്‍ ഹമീദ്, സൈതുട്ടി, മുഹമ്മദ്കോയ, സി.എം. മുഹമ്മദ് ഷഫീഖ് എന്നിവര്‍ സംസാരിച്ചു. കെ.കെ. അബ്ദുല്‍ ഖാദര്‍ സ്വാഗതവും ആര്‍.കെ. ഫസലുല്‍ ബാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.